Your SEO optimized title

ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെമരിച്ച നിലയില്‍ കണ്ടെത്തി

കയ്പമംഗലം: കാളമുറി അകമ്പാടത്ത് ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെമരിച്ച നിലയില്‍ കണ്ടെത്തി.
ഗ്രാമലക്ഷ്മി ചെമ്പാപ്പിള്ളി വീട്ടില്‍ പരേതനായ ഗോപിയുടെ മകന്‍ സുനില്‍ (29) ആണ് മരിച്ചത്.
സുനിലിന്റെ ബന്ധുവാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുളത്തിനരികില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്.മൃതദേഹത്തിനടുത്ത് ഒഴിഞ്ഞ മദ്യകുപ്പിയും തണ്ണിമത്തനും കിടക്കുന്നുണ്ട്.
ഇയാള്‍ സ്ഥിരമായി ഇവിടെ വന്നിരിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
കയ്പമംഗലം എസ്.ഐ.റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

%d bloggers like this: