Your SEO optimized title

നരേന്ദ്രമോദി നോട്ട് നിരോധനത്തിലൂടെ ഇന്ത്യന്‍ സമ്പത് ഘടനയെ തകര്‍ത്തു. എകെ ആന്റണി.

ഇടതുപക്ഷ സര്ക്കാരിന്റെ ഭരണം കൊണ്ട് നേട്ടമുള്ളത് സി പി എമ്മിന് മാത്രമാണ്

അത്താണി:(തൃശൂര്‍) നരേന്ദ്രമോദി നോട്ട് നിരോധനത്തിലൂടെ ഇന്ത്യന്‍ സമ്പത് ഘടനയെ തകര്‍ത്തു എന്ന് എകെ ആന്റണി.
അത്താണിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഇടതുപക്ഷ സര്ക്കാരിന്റെ ഭരണം കൊണ്ട് നേട്ടമുള്ളത് സി പി എമ്മിന് മാത്രമാണ്.

എല്ലാ കാലത്തും അങ്ങിനെയാണ് അവരുടെ ഭരണം.
പൊതു സമൂഹത്തിനേക്കാള്‍ സി പി എമ്മിന് താല്‍പര്യം പാര്‍ട്ടിയോടാണ്.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാരിന് കാര്യമായി ഒന്നും കഴിഞ്ഞില്ല.

പ്രളയത്തില്‍ വീട് നഷ്ടപെട്ടവര്‍ക്ക് വീട് വെക്കാന്‍ സ്വന്തം സ്ഥലം വിട്ടു നല്‍കിയ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജോ കുര്യനേയും, സഹോദരന്‍ ജോജോ കുര്യനേയും ചടങ്ങില്‍ ആദരിച്ചു.
യു ഡി എഫ് നിയോജകമണ്ഡലം വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.അജിത് കുമാര്‍ അധ്യക്ഷനായിരുന്നു.

Leave a Reply

%d bloggers like this: