Your SEO optimized title

ലോറിയില്‍ ആനയുളളത് മറന്നു ; പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂരയില്‍ തട്ടി ആനയ്ക്ക് ഗുരുതര പരുക്ക്.

തൃശ്ശിവപേരൂര്‍ കര്‍ണന്‍ എന്ന ആനയ്ക്കാണ് പരിക്കേറ്റത്.

തൃപൂണിത്തുറ:ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പില്‍ കയറുന്നതിനിടയില്‍ പമ്പിന്റെ മേല്‍ക്കൂരയില്‍ മസ്തകം ഇടിച്ച് ആനയ്ക്ക് ഗുരുതര പരിക്ക്.
തൃശ്ശിവപേരൂര്‍ കര്‍ണന്‍ എന്ന ആനയ്ക്കാണ് പരിക്കേറ്റത്.

ഇന്ധനം നിറയ്ക്കുന്നതിനായി കൊച്ചി പേട്ടയിലെ പെട്രോള്‍ പമ്ബില്‍ ലോറി കയറ്റുന്നതിനിടെയാണ് മല്‍ക്കൂരയില്‍ തട്ടി ആനയുടെ മസ്തകത്തിന് പരിക്കേറ്റത്.
ആളുകള്‍ ബഹളമുണ്ടാക്കിയതോടെയാണ് വാഹനം നിര്‍ത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് ആനയെ തൃപ്പൂണിത്തറയിലെ ആളൊഴിഞ്ഞ പറംബിലേക്ക് മാറ്റി. മസത്കം മുറിഞ്ഞ് രക്തമൊലിക്കുന്ന അവസ്ഥയിലാണ് കൊമ്പന്‍.

ആനയെ കയറ്റിയ ലോറി ഡ്രൈവര്‍റെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആനയുടെ തല ഇടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

മരട് തുരുത്തിക്കാട് അമ്പ ലത്തിലെ ഉത്സവം കഴിഞ്ഞ് തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം

Leave a Reply

%d bloggers like this: