Your SEO optimized title

കിടപ്പുമുറിയില്‍ ചാരായംവാറ്റി വില്‍പന. യുവാവ് പിടിയില്‍.

തൃശൂര്‍: തോളൂരില്‍ വീടിനകത്ത് ചാരായം വാറ്റി വില്‍പന നടത്തുന്നയാളെ തൃശൂര്‍ എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് പിടികൂടി.

തോളൂര്‍ സ്വദേശി ഇലവന്ത്ര വീട്ടില്‍ ബാലകൃഷ്ണനെയാണ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജൂ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടില്‍ നിന്നും 10 ലിറ്റര്‍ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
കിടപ്പുമുറിയിലെ ശുചിമുറിയിലാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്.
പാചകവാതകം ഉപയോഗിച്ചായിരുന്നു വാറ്റ് നടത്തിയിരുന്നത്.

എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ഷാജി, പ്രിവന്റീവ് ആഫീസര്‍ എം.ജി.അനുപ് ,വി.എ ഉമ്മര്‍ , പ്രിവന്റീവ് ഓഫീസര്‍ അനന്ദന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അബുള്‍ ജബ്ബാര്‍ തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

%d bloggers like this: