Your SEO optimized title

രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍നടത്തി; ഇ.വി.എം കമീഷനിംഗ് 16ന്.

22ന് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്ത ശേഷം പോളിങ് ഉദ്യോഗസ്ഥരെ അതാത് ബൂത്തുകളിലെത്തിക്കും.

ലോകസഭാ തെരഞ്ഞെടുപ്പിന് തൃശൂര്‍ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റുകളുടെയും രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി.

പൊതു നിരീക്ഷകന്‍ പി.കെ. സേനാപതിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി അനുപമയാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്.
കളക്ടറുടെ ചേമ്പറില്‍ നടന്ന റാന്‍ഡമൈസേഷനില്‍ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍,
സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ബാലറ്റ് പേപ്പര്‍ സീല്‍ ചെയ്യുന്ന ഇ.വി.എം കമീഷനിംഗ് ഏപ്രില്‍ 16ന് രാവിലെ എട്ട് മുതല്‍ സഹവരണാധികാരികളുടെ നേതൃത്വത്തില്‍ ഏഴ് കേന്ദ്രങ്ങളിലായി നടത്താന്‍ തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നേരെത്ത പൂര്‍ത്തിയാക്കുന്നതിനാണിത്.
ഇത് 17ന് നടത്താന്‍ നിശ്ചയിച്ചതായിരുന്നു.
ഇലക്ഷന്‍ കമീഷന്റെ എന്‍ജിനീയര്‍മാര്‍ ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് സജ്ജീകരിക്കുക. കമീഷനിംഗോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാവും.
22ന് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്ത ശേഷം പോളിങ് ഉദ്യോഗസ്ഥരെ അതാത് ബൂത്തുകളിലെത്തിക്കും.
23നാണ് വോട്ടെടുപ്പ്.

Leave a Reply

%d bloggers like this: