Your SEO optimized title

ഫെയ്‌സ് ബുക്കിന് പണികിട്ടി. സോഷ്യല്‍ മീഡിയ സ്തംഭിച്ചു.

സോഷ്യല്‍ മീഡിയാ രംഗത്തെ അതികായരായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു.

ലോകത്തെ എല്ലാ ഭാഗത്തു നിന്നും ഇവ നിലച്ചതായി റിപ്പോര്‍ട്ട്.
ചില സ്ഥലങ്ങളില്‍ രാവിലെ മുതല്‍ ഇടയ്ക്കിടെ ഫെയ്സ്ബുക്ക് പ്രവര്‍ത്തനം സ്തംഭിച്ചിരുന്നു.
ഇടയ്ക്ക് ശരിയാവുമെങ്കിലും വീണ്ടും നിലയ്ക്കുന്ന സ്ഥിതിയുണ്ടായി.
ഫെയ്സ്ബുക്ക് ഡൊമൈന്‍ തന്നെ ലഭിക്കാത്ത അവസ്ഥയുണ്ടായി. വാട്സ്ആപ്പിലാണെങ്കില്‍ മെസേജ് അയക്കാനോ സ്വീകരിക്കാനോ പറ്റാതായി.


ഇന്‍സ്റ്റഗ്രാമിലും സമാനമായ അനുഭവമുണ്ടായി.
ട്വിറ്ററിലൂടെ ആളുകള്‍ ഇക്കാര്യം പങ്കുവയ്ക്കുകയാണിപ്പോള്‍.
ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ പ്രവര്‍ത്തനം ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളിലാണ്‌ നിലച്ചത്.
അതേസമയം ഈ മൂന്ന് സോഷ്യല്‍ മീഡിയാ ആപ്പുകളും മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറിലേറെയായി ഡെസ്‌ക് ടോപ്പില്‍ പൂര്‍ണായും നിലച്ചിരിക്കുകയാണ്
ഫെയ്സ്ബുക്കിന്റെ കീഴിലാണ് ഇന്‍സ്റ്റഗ്രാമും വാട്സാആപ്പും. സ്തംഭനത്തിന്റെ കാരണം വ്യക്തമായിട്ടില്ല

Leave a Reply

%d bloggers like this: