Your SEO optimized title

വീണ്ടും കുറിതട്ടിപ്പ്. ചാലക്കുടിയില്‍ ചിട്ടി കമ്പനി പൂട്ടി ഉടമ മുങ്ങി.

ഇടപാടുകാരുടെ പരാതിയെ തുടര്‍ന്ന് ഉടമക്കെതിരെ പൊലീസ് കേസെടുത്തു.

ചാലക്കുടി :ഇടപാടുകാരെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയുമായി ചാലക്കുടിയിലെ ധനകാര്യ സ്ഥാപന ഉടമ മുങ്ങിയതായി പരാതി.

ഇടപാടുകാരുടെ പരാതിയെ തുടര്‍ന്ന് ഉടമക്കെതിരെ പൊലീസ് കേസെടുത്തു.

സൗത്ത് ജംഗ്ഷനിലെ സുപ്രീം ടവറില്‍ പ്രവര്‍ത്തിക്കുന്ന ലോര്‍ഡ് ശ്രീ വെങ്കിടേശ്വര ചിറ്റ്‌സ് ആന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയത്.
സ്ഥാപന ഉടമ കൂടപ്പുഴ സ്വദേശി കവണപ്പിള്ളി സുനില്‍ കുമാറിനെതിരെ പൊലീസ്‌ കേസെടുത്തു.

ഒരു കോടിയിലേറെ രൂപ ഇടപാടുകാര്‍ക്ക് നല്‍കാനുണ്ടെന്നാണ് വിവരം.
വര്‍ഷങ്ങളായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം അടുത്തിടെയാണ് പ്രതിസന്ധിയിലായത്.
വട്ടമെത്തിയ കുറികളുടെ സംഖ്യ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടപാടുകാര്‍ പരാതിയുമായി എത്തിയതോടെ ഉടമ മുങ്ങുകയായിരുന്നു.
മൂവായിരത്തോളം നിക്ഷേപകരുടെകോടിക്കണക്കിന് പണം തട്ടിയ ടി.എന്‍.ടി.കുറി തട്ടിപ്പിന് പിന്നാലെയാണ് വീണ്ടും ജില്ലയില്‍ കുറിത്തട്ടിപ്പ് അരങ്ങേറുന്നത്.
ടി.എന്‍.ടി.കുറി തട്ടിപ്പ് കേസില്‍ മുഴുവന്‍ പ്രതികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

Leave a Reply

%d bloggers like this: