Your SEO optimized title

എൽ.ഡി.എഫ് റാലിയും പൊതുയോഗവും.

അകലാട് മുഹിയുദ്ദീൻ പള്ളി പരിസരത്ത് നിന്നാരംഭിച്ച റാലി മന്ദലാംകുന്ന് സെൻറിൽ സമാപിച്ചു.
പുന്നയൂർ : തൃശൂർ ലോക്സഭാ ഇടത് മുന്നണി സ്ഥാനാർഥി രാജാജി മാത്യു തോമസിൻറെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പുന്നയൂർ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. 
അകലാട് മുഹിയുദ്ദീൻ പള്ളി പരിസരത്ത് നിന്നാരംഭിച്ച റാലി മന്ദലാംകുന്ന് സെൻറിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗം സി.പി. എം ജില്ലാ കമ്മിറ്റി അംഗം കെ.എഫ്. ഡേവിസ് ഉദ്ഘാടനം ചെയ്തു.
എൽ.ഡി.എഫ് പുന്നയൂർ നോർത്ത് മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.ടി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി ടി. രഘുവരൻ, സി.പി.എം ചാവക്കാട് ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.വി. സുരേന്ദ്രൻ. കെ.കെ. മുബാറക്, പുന്നയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.സമീർ,
സി.പി.ഐ. പുന്നയൂർ ലോക്കൽ സെക്രട്ടറി വി.എ. ശംസുദ്ദീൻ, ലാസർ പേരകം, എൻ.കെ. ഗോപി, വി.ജെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു.


Leave a Reply

%d bloggers like this: