Your SEO optimized title

ന്യൂഡില്‍സ് പാക്കറ്റില്‍ ചത്ത പല്ലി.

പുതുക്കാട്: (തൃശൂര്‍) മാഗി ന്യൂഡില്‍സ് പാക്കറ്റില്‍ നിന്ന് ചത്ത പല്ലിയെ കണ്ടെത്തി.
കല്ലൂര്‍ സ്വദേശി പൊറുത്തൂര്‍ ജെന്‍സന്‍ വാങ്ങിയ ന്യൂഡില്‍സ് പാക്കറ്റില്‍ നിന്നാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.
ന്യൂഡില്‍സ് തയ്യാറാക്കുന്നതിന് പാക്കറ്റ് പൊട്ടിച്ച് ചൂടുവെള്ളത്തിലേയ്ക്ക് ഇട്ടപ്പോഴാണ് ചത്ത പല്ലി കിടക്കുന്നത് കണ്ടത്.
ന്യൂഡില്‍സ് കമ്പനിയുടെ പരാതി പരിഹാര നമ്പറിലേയ്ക്ക് വിളിച്ചറിയച്ചതനുസരിച്ച് കമ്പനി പ്രതിനിധികള്‍ സ്ഥലത്തെത്തി പരിശോധന നടത്തി.


പാക്കറ്റ് തിരിച്ചേല്‍പ്പിക്കാന്‍ കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ജെന്‍സന്‍ തയ്യാറായില്ല.
ഭക്ഷ്യസുരക്ഷ ഓഫിസിലേയ്ക്ക് വിളിച്ചെങ്കിലും അവധിയായതിനാല്‍ ചൊവ്വാഴ്ച അന്വേഷിക്കാന്‍ എത്താമെന്നും അറിയിച്ചതായും ജെന്‍സന്‍ പറഞ്ഞു.

Leave a Reply

%d bloggers like this: