Your SEO optimized title

റിയാദില്‍ മാന്‍ഹോളില്‍ വീണ് മലപ്പുറം സ്വദേശി മരിച്ചു.

റഫീഖ് കടവല്ലൂര്‍.

സൗദ്യ അറേബ്യയിലെ റിയാദില്‍ മാന്‍ഹോളില്‍ വീണ് മലപ്പുറം സ്വദേശി മരിച്ചു.

മലപ്പുറം ചട്ടിപ്പറമ്പ് നല്ലോളിപറമ്പില്‍ സ്വദേശി കട്ടശ്ശേരി അബ്ദുറഷീദ് (49) ആണ് മരിച്ചത്.
ശിഫ സനയ്യയില്‍ കര്‍ട്ടന്‍ സോഫ ആക്‌സസറിന് ഷോപ്പില്‍ ജോലി ചെയ്യുന്ന അബ്ദു റഷിദ് ജോലി കഴിഞ്ഞ് രാത്രി കടയിലെ വേസ്റ്റ് സാധനങ്ങള്‍ ബലദിയ കണ്ടെയ്‌നറില്‍ നിക്ഷേപിക്കാന്‍ കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാനിയോടൊപ്പം പോയതായിരുന്നു.

തുടര്‍ന്ന് ആദ്യം കടയില്‍ തിരിച്ചെത്തിയ പാകിസ്ഥാനി പിന്നില്‍ നിന്നും ഒരു ശബ്ദം കേട്ടു .അബ്ദുറഷീദിനെ കാണാനില്ലാത്തതിനാല്‍ ചെന്ന് നോക്കിയപ്പോള്‍ ഗോഡൗണിന് മുന്നിലെ മാന്‍ഹോള്‍ പൊട്ടിക്കിടക്കുന്നത് കണ്ടത്.
ഇതില്‍ അബ്ദുറഷീദ് വീണിട്ട് ഉണ്ടാവും എന്ന സംശയത്തില്‍ ഉടന്‍ തന്നെ പൊലീസ്, സിവില്‍ ഡിഫന്‍സ്, എന്നിവരെ വിവരം അറിയിച്ചു.
സംഭവസ്ഥലത്ത് എത്തിയ പൊലീസും, സിവില്‍ ഡിഫന്‍സും, നടത്തിയ പ്രാഥമിക പരിശോധനയില്‍ മാന്‍ഹോളില്‍ ആളനക്കം കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീട് തെര്‍മല്‍ കാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കുഴിയുടെ അടിഭാഗത്ത് അബ്ദുറഷീദ് ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു,
തുടര്‍ന്ന് മാന്‍ഹോളിലെ വെള്ളം വറ്റിച്ച് ഒരു മണിക്കൂറിനകം അബ്ദു റഷീദിനെ പുറത്ത് എടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ഹസീനയാണ് ഭാര്യ,
റംശാദ്, റംസീന, റിശാന, റിന്‍ശ എന്നിവര്‍ മക്കളാണ്.
21 വര്‍ഷമായ് അബ്ദുറഷീദ് റിയാദിലുണ്ട്,

ശുമൈഷി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധുവായ ഇസ്ഹാക്കും കെ.എം.സി.സി.പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടി എന്നിവര്‍ രംഗത്ത് ഉണ്ട്.

Leave a Reply

%d bloggers like this: