Your SEO optimized title

ബി.ജെ.പിക്കും സി.പി.എമ്മിനും കേരളത്തില്‍ പറയാനുള്ളത് ഒരേ വിഷയം.

എം.എം.ഹസന്‍. ചാവക്കാട്: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബി.ജെ.പിക്കും സി.പി.എമ്മിനും കേരളത്തില്‍ പറയാനുള്ളത് ഒരേ വിഷയമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം.ഹസന്‍.

തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചാവക്കാട് മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവത്രയില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തില്‍ കര്‍ഷക റാലി സംഘടിപ്പിച്ച സി.പി.എമ്മും ഇടത് പക്ഷവും മിസോറാം ഗവര്‍ണ്ണര്‍ പദവി രാജിവെച്ച് ലോക് സഭയിലേക്ക് മത്സരിക്കുന്ന കുമ്മനം രാജശേഖരനെതിരേയോ ബി.ജെ.പിക്ക് എതിരേയോ ഒരക്ഷരം പോലുമുരിയാടത്താതെന്തേയെന്ന് ഹസന്‍ ചോദിച്ചു.

യു.ഡി.എഫ് നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ് ചാവക്കാട് അധ്യക്ഷനായിരുന്നു.
മുന്‍ ഡി.സി.സി പ്രസിഡന്റ് ഒ.അബ്ദുറഹിമാന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി സെക്രട്ടറി പി.യതീന്ദ്രദാസ്, തെരഞ്ഞെടുപ്പ് കമ്മിറ്റി മണ്ഡലം കണ്‍വീനര്‍ ജലീല്‍ വലിയകത്ത്,
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍, യു.ഡി.എഫ് കണ്‍വീനര്‍ കെ.നവാസ്,
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെവി. ഷാനവാസ്, ഫര്‍ക്ക ബാങ്ക് പ്രസിഡന്റ് കെ.കെ. സൈത് മുഹമ്മദ്,
നഗരസഭാ കൗണ്‍സിലര്‍മാരായ കെ.കെ.കാര്‍ത്യായനി, പി.എം.നാസര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

%d bloggers like this: