Your SEO optimized title

പാലയൂരില്‍ ഓശാന തിരുനാള്‍ ആഘോഷിച്ചു.

ചാവക്കാട്: പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ത്ഥ കേന്ദ്രത്തില്‍ ഓശാന തിരുനാള്‍ ആഘോഷിച്ചു.
തളിയക്കുളം കപ്പേളയില്‍ നിന്ന് കുരുത്തോല പ്രദക്ഷിണം പള്ളിയിലെത്തി വിശുദ്ധ ബലി അര്‍പ്പിച്ചു.
റെക്ടര്‍ ഫാ. വര്‍ഗീസ് കരിപ്പേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.


സഹ വികാരി ഫാ. സിന്റോ പൊന്തേക്കന്‍ സഹ കാര്‍മ്മികനായി.
വലിയ നൊയമ്പിലെ വലിയ ആഴ്ചക്ക് ഇതോടെ തുടക്കമായി.
ബേബി ഫ്രാന്‍സീസ്, ജോയ് ചിറമ്മല്‍, ജസ്റ്റിന്‍ ബാബു, സുഭാഷ് എലുവന്തിങ്കല്‍, ബുജു മുട്ടത്ത്, സിജി സേവീസ്,
പിയൂസ് ചിറ്റിലപ്പിള്ളി, സി.ജി ജെയ്‌സണ്‍, ജോബി ചൊവ്വല്ലൂര്‍, ജോസ് വടക്കേത്തല, സി.ഡി ലോറന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

%d bloggers like this: