Your SEO optimized title

പന്നിത്തടത്ത് നിന്നും തിരഞ്ഞെടുപ്പ് സ്‌ക്വാഡ് രേഖകളില്ലാത്ത പണം പിടിച്ചെടുത്തു.

വാഹന പരിശോധനയില്‍ രേഖകളില്ലാത്ത 258000 രൂപ പിടിച്ചെടുത്തു.

കേച്ചേരി: (തൃശൂര്‍) കേച്ചേരി- പന്നിത്തടം ബൈപാസ് റോഡില്‍ തിരഞ്ഞെടുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാത്ത 258000 രൂപ പിടിച്ചെടുത്തു.
മണലൂര്‍ 64, ഫ്‌ളയിംഗ് സ്‌ക്വാഡ് , എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഷിബുദാസ് കെ ( കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ) നേതൃത്വത്തില്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ്സ് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ. പ്രേംജിത്ത്,
പാവറട്ടി പോലീസ് സ്റ്റേഷനിലെ സി പി ഒ . അനില്‍ എന്നിവരുള്‍പെടുന്ന സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്.
പണം കുന്നംകുളം പോലീസ് വഴി കോടതിയില്‍ ഹാജരാക്കും. യാത്ര വേളയില്‍ അമ്പതിനായിരത്തില്‍ കൂടുതല്‍ തുക കൈവശം വെക്കുമ്പോള്‍ പണത്തിന്റെ സ്രോതസ്സ് തെളിയിക്കുന്ന രേഖകള്‍ യാത്രികര്‍ കൈവശം വെക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

%d bloggers like this: