Your SEO optimized title

സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ നിന്ന് ഉത്തരേന്ത്യന്‍ തൊഴിലാളികളെ അകറ്റിനിറുത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്.

പുതപ്പ് വേണ്ടെന്ന് പറഞ്ഞ് യുവതി വീടിനുള്ളിലേക്ക് കടന്നതും നൂര്‍ മുഹമ്മദ് പിന്നാലെ വീട്ടിനുള്ളില്‍ കടന്ന് വാതില്‍ അടച്ചു.

കൊല്ലം: ജില്ലയുടെ പലഭാഗത്തും ഇതര സംസ്ഥാനക്കാരായ സംഘമെത്തിയിട്ടുണ്ട്.
പുതപ്പ്, മറ്റ് ഷീറ്റുകള്‍ വില്‍പ്പന നടത്തുന്നതാണ് ഒരു വിഭാഗം. ആക്രി പറക്കാനെത്തുന്ന മറ്റൊരു കൂട്ടരുമുണ്ട്. ബസുകളിലും തിരക്കുള്ള സ്ഥലങ്ങളിലുമെത്തി മാലപൊട്ടിക്കുന്ന സംഘവുമുണ്ട്. സ്ത്രീകളും കുട്ടികളുമാണ് പ്രധാനമായും ഇവരുടെ ആക്രമണത്തിന് വിധേയരാകുന്നത്.
സ്ത്രീകള്‍ ഒറ്റയ്ക്കുള്ളപ്പോള്‍ അന്യ സംസ്ഥാനക്കാരെ വീട്ടുപരിസരത്ത് നിന്ന് അകറ്റേണ്ടതാണ്.
എച്ച്.ഐ.വി അടക്കമുള്ള മാരക രോഗങ്ങളുള്ളവരും സംഘത്തിലുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.
പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. സംശയകരമായി കണ്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം.
കൊല്ലം റൂറല്‍ എസ്.പി കെ.ജി.സൈമണ്‍, അറിയിച്ചു.

പുതപ്പ് വില്‍പ്പനയ്‌ക്കെത്തിയ യുവാവ് ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തോടെയാണ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ്.

ആയൂരില്‍ വാടക വീട്ടില്‍ താമസിച്ച് ജില്ലയുടെ പലഭാഗങ്ങളിലായി പുതപ്പുകളും ഷീറ്റുകളും വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ട് നൂര്‍ മുഹമ്മദ് എന്നയുവാവാണ് കഴിഞ്ഞ ദിവസം കാവുങ്കല്‍ കോളനിയിലെ ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പുതപ്പ് വേണ്ടെന്ന് പറഞ്ഞ് യുവതി വീടിനുള്ളിലേക്ക് കടന്നതും നൂര്‍ മുഹമ്മദ് പിന്നാലെ വീട്ടിനുള്ളില്‍ കടന്ന് വാതില്‍ അടച്ചു.
ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല.
കടന്നുപിടിച്ച് തള്ളിവീഴ്ത്തിയെങ്കിലും കുതറി രക്ഷപ്പെട്ട യുവതി പുറത്തേക്കോടി.
ഇതോടെ പ്രതിയും ഓടിരക്ഷപ്പെട്ടു.

പിന്നീട് കൊട്ടാരക്കര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ഇത്തരത്തിലുള്ള സംഘങ്ങളെ ഏത് കാരണത്താലും സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളില്‍ നിന്നും
അകറ്റി നിര്‍ത്തണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. സംശയാസ്പദമായി ഇത്തരം സംഘങ്ങളെ കണ്ടാല്‍ പൊലീസിലറിയിക്കുകയും വേണം.

Leave a Reply

%d bloggers like this: