Your SEO optimized title

ദേശീയപാതയില്‍ അപകടമരണം. ഡോക്ടറുടെ മൊഴിയെടുത്തു,അറസ്റ്റ് വൈകും

പുതുക്കാട്: (തൃശൂര്‍) ദേശീയപാതയില്‍ അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെപോയ സംഭവത്തില്‍ പുതുക്കാട് പോലീസ് ഡോ.സംഗീത് ചെറിയാന്റെ മൊഴിയെടുത്തു വിട്ടയച്ചു.

ഇന്നലെവൈകീട്ടാണ് പുതുക്കാട് സ്റ്റേഷനില്‍ ഡോക്ടര്‍ ഹാജരായത്. തുടര്‍ന്ന് എസ്.ഐ.മൊഴിരേഖപ്പെടുത്തി.
ഡോക്ടറുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ നിഗമനങ്ങളും പരിശോധിച്ച ശേഷമേ അറസ്റ്റ് നടപടികളുണ്ടാകു എന്ന് പുതുക്കാട് എസ് എച്ച് ഒ,സി.ജെ.മാര്‍ട്ടിന്‍ പറഞ്ഞു.

കാറോടിച്ചിരുന്ന എറണാകുളം സ്വദേശി ഡോ സംഗീത് ചെറിയാന്റെ പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ ന്യൂറോ സര്‍ജനായ ഡോ സംഗീതിന്റെ കാറിടിച്ച് തമിഴ്നാട് വീഴുപുരം സ്വദേശി ശശികുമാറാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം.
ഫോറന്‍സിക് പരിശോധനയില്‍ കാറില്‍ നിന്ന് മരിച്ചയാളുടേതെന്നു കരുതുന്ന രക്തത്തിന്റെ അംശം കണ്ടെത്തിയിരുന്നു.


കളമശ്ശേരിയിലെ ഷോറൂമില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. അമിത വേഗതയില്‍ വന്ന കാര്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന ശശികുമാറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതതെ പോവുയായിരുന്നു.
തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ അപകടമുണ്ടായതിനെ തുടര്‍ന്ന് എറണാംകുളത്തിന് തിരിച്ചുപോയി.
പിന്നീട് അതേ രാത്രി തന്നെ കാര്‍ ബി എം ഡബ്ലിയൂ ഷോറൂമിലെത്തിച്ചു.
ആറ് ലക്ഷം രൂപയില്‍ കൂടുതല്‍ അറ്റകുറ്റ പണിക്ക് ചിലവാകുമെന്നറിയച്ചപ്പോള്‍ ഇന്‍ഷൂറന്‍സ് ക്ലയിം ചെയ്യേണ്ടന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.
അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നില്‍ക്കാതിരിക്കുകയും,
അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കാതിരിക്കുകയും ചെയ്യുന്നത് ഗുരുതര വീഴ്ചയായിരുന്നിട്ടുകൂടി നിസ്സാര വകുപ്പുചുമത്തി ഡോക്ടറെ രക്ഷപെടുത്താനാണ് പൊലീസ് നീങ്ങുന്നതെന്നും ആരോപണമുണ്ട്.

Leave a Reply

%d bloggers like this: