Your SEO optimized title

രാഹുല്‍ നാളെ കേരളത്തില്‍ എത്തും; ബുധനാഴ്ച ചാലിശ്ശേരിയില്‍

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും.
രണ്ടു ദിവസങ്ങളിലായി മത്സരിക്കുന്ന മണ്ഡലമായ വയനാട്ടിലടുള്‍പടേ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.
തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഗാന്ധിയെ നേതാക്കള്‍ സ്വീകരിക്കും.

16ന് രാവിലെ 10 ന് പത്തനാപുരത്തും 11 ന് പത്തനംതിട്ടയിലും വൈകിട്ട് 3 ന് ആലപ്പുഴയിലും യു.ഡി.എഫ് പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കും.
വൈകിട്ട് 6 ന്് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും.

17 ന് രാവിലെ 8.30 ന് കണ്ണൂരിലും, 9.50 ന് വയനാട് ജില്ലയിലെ തിരുനെല്ലിയിലും രാഹുല്‍ ഗാന്ധി എത്തും.
രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലിയിലെ പാപനാശിനിയും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.
പിന്നീട് സുല്‍ത്താന്‍ ബത്തേരിയില്‍ 11 ന് ഉച്ചയ്ക്ക് 1.20 ന് വയനാട് മണ്ഡലത്തിന്റെ ഭാഗങ്ങളായ തിരുവമ്പാടിയില്‍ 2.40 നും വണ്ടൂരിലും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കു.
വൈകിട്ട് 4.10ന് തൃത്താലയിലെ ചാലിശ്ശേരിയിലും രാഹുല്‍ ഗാന്ധി പ്രസംഗിക്കും.

Leave a Reply

%d bloggers like this: