Your SEO optimized title

തൃത്താലയില്‍ കിണറില്‍ ഇറങ്ങിയ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു.

കിണറ്റില്‍ വീണഅണ്ണാനെ രക്ഷിക്കാനായുള്ള ശ്രമമമാണ് രണ്ട് പേരുടെ ജീവനെടുത്തത്. ഓരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

തൃത്താല:കിണറില്‍ ഇറങ്ങിയ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. അതീവ ഗുരുതരാവസ്ഥയില്‍ ഒരാളെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു.
കൊപ്പം സ്വദേശികളായകരിമ്പനക്കല്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ് (42), മയിലാട്ട് കുന്ന് കുഞ്ഞി കുട്ടന്റെ മകന്‍ സുരേന്ദ്രന്‍ (36) എന്നിവരാണ് മരിച്ചത്.
സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടി (30) അതീവ ഗുരുതരാവസ്ഥയില്‍ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ്.

ഇന്ന് രാവിലെ 10 ഓടെയായയിരുന്നു സംഭവം.
സുരേഷ് തന്റെ വെള്ളമില്ലാത്ത കിണറില്‍ വീണ അണ്ണാനെ രക്ഷിക്കാനായി ഇറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയും തുടര്‍ന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ അയല്‍വാസിയായ സുരേന്ദ്രനും, സഹോദരന്‍ കൃഷ്ണന്‍കുട്ടി കിണറ്റില്‍ ഇറങ്ങുകയായിരുന്നു.

Leave a Reply

%d bloggers like this: