Your SEO optimized title

കളഞ്ഞുകിട്ടിയ സ്വര്‍ണപാദസരം ഉടമയെ തിരിച്ചേല്‍പ്പിച്ചു

ചാവക്കാട്: കളഞ്ഞുകിട്ടിയ സ്വര്‍ണപാദസരം യുവതി ഉടമയെ തിരിച്ചേല്‍പ്പിച്ചു.
ഞായറാഴ്ച രാവിലെ 11-ഓടെയാണ് എടക്കഴിയൂര്‍ ആലുക്കല്‍ മൃദുലയ്ക്ക് രണ്ട് പവന്‍ വരുന്ന സ്വര്‍ണപാദസരത്തിന്‍റെ ജോഡികളിലൊന്ന് നഗരത്തിലെ തിരക്കേറിയ റോഡില്‍ നിന്ന് ലഭിക്കുന്നത്.
ഉടമ ആരെന്നറിയാത്തതിനാല്‍ മൃദുല പാദസരം ചാവക്കാട് പോലീസിലേല്‍പ്പിച്ചു.


പോലീസ് സാമൂഹിക മാധ്യമങ്ങളിലും മറ്റും ഈ വിവരം അറിയിച്ചതോടെ പാദസരത്തിന്‍റെ ഉടമ ഒരുമനയൂര്‍ സ്വദേശി ഷാബിന പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.
തെളിവായി പാദസരത്തിന്‍റെ ജോഡികളിലൊന്ന് ഷാബിന പോലീസില്‍ ഹാജരാക്കി.
തുടര്‍ന്ന് പാദസരം കളഞ്ഞുകിട്ടിയ മൃദുലയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മൃദുല തന്നെ പാദസരം ഷാബിനയ്ക്കു കൈമാറുകയും ചെയ്തു.

Leave a Reply

%d bloggers like this: