ലഹരി ഉല്‍പന്നങ്ങളുടെ കടത്ത് തടയാന്‍ എക്സൈസ് സംഘം വാഹന പരിശോധന തുടങ്ങി.

ചാവക്കാട്: ലഹരി ഉല്‍പന്നങ്ങളുടെ കടത്ത് തടയാന്‍ എക്സൈസ് സംഘം വാഹന പരിശോധന ആരംഭിച്ചു.
ചാവക്കാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്.
സ്വകാര്യ വാഹനങ്ങള്‍ കൂടാതെ ദീര്‍ഘ ദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍, ടാങ്കര്‍ ലോറികള്‍, ചരക്ക് ലോറികള്‍ എന്നിവയും തടഞ്ഞു നിര്‍ത്തി പരിശോധിച്ചു.

വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി വാഹനങ്ങള്‍ വഴി ലഹരി ഉല്‍പന്നങ്ങള്‍ കടത്തുന്നുവെന്ന് രഹസ്യം വിവരത്തേ തുടര്‍ന്നായിരുന്നു പരിശേധന.
ചാവക്കാട് മേഖലയിലൂടെ ലഹരി ഉല്‍പന്നങ്ങളുടെ കടത്ത് വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍

വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് എക്സൈസ് സംഘത്തിന്റെ തീരുമാനം
പ്രധാന സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ഒ.പി സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ജോസഫ്, വനിതാ എക്സൈസ് ഓഫീസര്‍ രാധിക എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

%d bloggers like this: