Your SEO optimized title

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. 3 പേര്‍ പിടിയില്‍.

പറവട്ടാനിയില്‍ മാസ് കെയര്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം നടത്തിയാണ് ഏഴു മാസമായി ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

മണ്ണുത്തി: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ഇതര സംസ്ഥാനക്കാരുമുള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പറവട്ടാനി പുളിങ്കുഴി സ്വദേശി സന്തോഷ്,
സന്തോഷിന്റെ മരുമകന്‍ ചണ്ഡീഗണ്ഡ് സ്വദേശി സുക്ജിത്ത് സിംഗ്, പഞ്ചാബ് ലുധിയാന സ്വദേശി ശിവകുമാര്‍ എന്നിവരാണ് പിടിയിലായത്.

പറവട്ടാനിയില്‍ മാസ് കെയര്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം നടത്തിയാണ് ഏഴു മാസമായി ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.
വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 10,000 രൂപ മുതല്‍ ആറു ലക്ഷം രൂപ വരെ ഇവര്‍ വാങ്ങിയിരുന്നു
30 പരാതികളാണ് ഇത് സംമ്പന്ധിച്ച് നിലവില്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്.
50 ലക്ഷത്തോളം രൂപ ഇവര്‍ക്ക് നല്‍കാനുണ്ടെന്ന് പറയുന്നു.

പറവട്ടാനിയിലെ കുറ്റൂക്കാരന്‍ ബില്‍ഡിങ്ങില്‍ മാസ്‌കെയര്‍ ഇന്റര്‍ നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. വിസയാവശ്യത്തിന് എത്തുന്നവരില്‍ നിന്ന് രേഖകള്‍ വാങ്ങി ഐ.സി.സി ബാങ്കില്‍ അക്കൗണ്ട് എടുപ്പിച്ച് ഇതിന്റെ രേഖകളും എ.ടി.എം കാര്‍ഡുള്‍പ്പെടെയും ഇവര്‍ വാങ്ങിവെച്ചിരുന്നുവത്രെ.
ഓഫീസില്‍ നിന്നും 20 പാസ്‌പോര്‍ട്ടുകളും പൊലീസ് പിടിച്ചെടുത്തു.

തിരുവനന്തപുരത്തും സമാനമായ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

%d bloggers like this: