Your SEO optimized title

കോഴക്കണക്ക് എഴുതിയ യതാര്‍ത്ഥ ഡയറിയുമായി കോണ്‍ഗ്രസ്സ്

മോദി, അമിത് ഷാ, ഖഡ്കരി, രാജ്നാഥ് സിങ് തുടങ്ങി നിരവധി ബിജെപി നേതാക്കളുടേയും ജഡ്ജിമാരുടേയും പേരുകള്‍ ഡയറിയില്‍ ഉണ്ട്.

ദില്ലി: കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ കോഴ നല്‍കിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പുതിയ വഴിത്തിരിവിലേക്ക്.
കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് കണക്കുകള്‍ സൂക്ഷിച്ചിരുന്ന യെദ്യൂരപ്പയുടെ യഥാര്‍ത്ഥ ഡയറി കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടു.

മുഖ്യമന്ത്രി പദവിക്കായി യെദ്യൂരപ്പ, ബിജെപി നേതാക്കള്‍ക്ക് 2000 കോടി രൂപ നല്‍കിയെന്നാരോപിച്ച് ഡയറിയിലെ ഏതാനും പേജുകളുടെ പകര്‍പ്പ് കോണ്‍ഗ്രസ് മുന്‍പ് പുറത്തുവിട്ടിരുന്നു.

ഈ ആരോപണം നിഷേധിച്ച ബിജെപിയും യെദ്യൂരപ്പയും കോണ്‍ഗ്രസ് പുറത്തുവിട്ട പകര്‍പ്പുകള്‍ വ്യാജമാണെന്നായിരുന്നു പറഞ്ഞിരുന്നത്.

ഡയറിയുടെ യതാര്‍ത്ഥ പേജുകള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസ്സിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ബിജെപി നേതാക്കളായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി 150 കോടി, രാജ്നാഥ് സിങ് 100 കോടി എന്നിങ്ങനെയാണ് ഡയറിയിലുള്ള കോഴക്കണക്ക്.

ബിജെപി കേന്ദ്രകമ്മിറ്റി 1000 കോടിയും, ജഡ്ജിമാര്‍ 500 കോടിയും എന്നും രേഖയില്‍ പറയുന്നു.
ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ
2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 2000 കോടിയിലേറെ രൂപ നല്‍കിയതായി കാരാവന്‍ മാസികയാണ് വെളിപ്പെടുത്തിയത്.
ഇതിന് പിന്നാലെയാണ്.

കോഴ നല്‍കിയതായി രേഖപ്പെടുത്തിയ ഡയറിയിലെ പേജുകള്‍ കോണ്‍ഗ്രസ്സ് പുറത്ത് വിട്ടത്.
മോദി, അമിത് ഷാ, ഖഡ്കരി,
രാജ്നാഥ് സിങ് തുടങ്ങി നിരവധി ബിജെപി നേതാക്കളുടേയും ജഡ്ജിമാരുടേയും പേരുകള്‍ ഡയറിയില്‍ ഉണ്ട്.

ഡയറി തെളിവായി സ്വീകരിച്ച് ലോക്പാല്‍ സ്വമേധയാ യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

ഡയറിയിലൂടെ പുറത്തുവന്ന വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

യഥാര്‍ഥ ഡയറി തന്റെ പക്കലുണ്ടെന്നും ഏത് അന്വേഷണ ഏജന്‍സിക്കും ഇത് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് പുറത്തുവിട്ട പുതിയ തെളിവുകള്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്ന സൂചനയുണ്ട്.

കോഴക്കണക്കുമായി ബന്ധപ്പിച്ച് ഡയറി ബിജെപിക്കെതിരെ തിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാനാണ്് കോണ്‍ഗ്രസിന്റെ നീക്കം

Leave a Reply

%d bloggers like this: