തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട…320 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട…, ട്രെയിനിൽ കേരളത്തിലേക്ക് കടത്തിയ 320 കിലോഗ്രാം കഞ്ചാവാണ് തൃശ്ശൂർ എക്സൈസ് ഇന്റെലിജെന്റ്‌സും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

ഒറീസയിൽ നിന്നും എറണാകുളത്തേക്കുള്ള ട്രെയിനിൽ 10 ചാക്കുകളിൽ അട്ടിയിട്ട നിലയിലായിരുന്നു കഞ്ചാവ്. എറണാകുളത്തു പോയി മടങ്ങി തൃശൂരിലെത്തിയപ്പോഴും ചാക്കുകൾ കൂട്ടിയിട്ടിരുന്നതിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പാർസൽ ആർക്കുള്ളതാണെന്നു വ്യക്തതയില്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്നു എക്സൈസ് അറിയിച്ചു. ഉത്സവകാലത്തിനൊപ്പം തെരഞ്ഞെടുപ്പു കാലമായതിനാൽ കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് അടക്കമുള്ള ലഹരി കടത്തുണ്ടാവുമെന്ന് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു.ഇതുമായി ബന്ധപ്പെട്ട് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. മൂന്നു മാസത്തിനിടയിൽ ആയിരം കിലോയോളം കഞ്ചാവാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇതിനകം പിടികൂടിയത്.

Leave a Reply

%d bloggers like this: