Your SEO optimized title

സംസ്ഥാന പാതയില്‍ പന്താവൂരില്‍ റോഡില്‍ മരം പൊട്ടിവീണു.

ചങ്ങരംകുളം: കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പന്താവൂര്‍ എഎം മോട്ടോഴ്‌സിന് സമീപത്താണ് തിങ്കളാഴ്ച രാവിലെ പത്തോടെ റോഡരികില്‍ നിന്നിരുന്ന മരം പൊട്ടി വീണത്.
വാഹനങ്ങളോ വഴിയാത്രികരോ ഇല്ലാതിരുന്നത് മൂലം വലിയ അപകടമാണ് ഒഴിവായത്.
മരം റോഡില്‍ വീണതോടെ സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.


പൊന്നാനിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും ട്രോമകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം മരക്കമ്പുകള്‍ വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Leave a Reply

%d bloggers like this: