താന്‍ കുഴിച്ച കുഴിയില്‍… കഞ്ചാവുമായി ഓടി കയറിയത് എക്‌സൈസുകാരന്റെ വണ്ടിയില്‍.

ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്തിയിരുന്നയാള്‍ പിടിയില്‍.

കൊച്ചി: അപരിചിതരായവരുടെ ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്തിയിരുന്നയാള്‍ പിടിയില്‍.
ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മന്‍സീല്‍ വീട്ടില്‍ മാഹിന്‍ (19) ആണ് ഒന്നേകാല്‍ കിലോ കഞ്ചാവുമായി പിടിയിലായത്. എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് അംഗത്തിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചതോടെയാണ് ഇയാള്‍ പിടിയിലായത്.
തെരഞ്ഞെടുപ്പ് പ്രമാണിച്ച് എക്‌സൈസ് പൊലീസ് എന്നിവരുടെ കര്‍ശന പരിശോധന മറികടന്ന് ലഹരിവസ്തുക്കള്‍ കടത്താനാണ് പുതിയ രീതി ആവിഷ്‌കരിച്ചത്.
നേരിട്ട് ബൈക്കില്‍ കടത്തിയാല്‍ പിടിക്കപ്പെടും എന്നതിനാലാണ് അപരിചിതരായ ബൈക്ക് യാത്രക്കാരെ കരുവാക്കി കഞ്ചാവ് കടത്താന്‍ ഇയാള്‍ തുനിഞ്ഞത്.


എന്നാല്‍ ഇയാള്‍ ലിഫ്റ്റ് ചോദിച്ചത് ഇത്തരത്തില്‍ കഞ്ചാവ് കടത്തുന്നവരെ പിടിക്കാന്‍ നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ ഷാഡോ സ്‌ക്വാഡ് അംഗത്തോടാണ്.
ഇയാള്‍ കയറിയതോടെ കഞ്ചാവിന്റെ രൂക്ഷഗന്ധം അടിച്ചു. ഇതോടെ പരിശോധിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Leave a Reply

%d bloggers like this: