Your SEO optimized title

കണ്ണനെ കാണാന്‍ കാത്തിരുന്ന്

വിഷുക്കണികാണാന്‍ വന്‍ഭ്ക്തജനതിരക്ക്.

പുലര്‍ച്ചെ 2.34 മുതല്‍ 3.34 വരെയായിരുന്നു ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിനുള്ള അവസരം.

ഗുരുവായൂര്‍: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സന്ദേശവുമായി മലയാളി വിഷു ആഘോഷിക്കുന്നു.
വിഷുക്കണി കാണാന്‍ ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
പുലര്‍ച്ചെ 2.34 മുതല്‍ 3.34 വരെയായിരുന്നു ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിനുള്ള അവസരം.
ഓട്ടുരുളിയില്‍ ഉണക്കലരി, പുതുവസ്ത്രം, ഗ്രന്ഥം, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണിക്കൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങള്‍, നാളികേരം എന്നിവയാണ് കണിക്കോപ്പുകള്‍
രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് ചൊവ്വല്ലൂര്‍ മോഹനന്റെ നേതൃത്വത്തില്‍ മേളം അകമ്പടിയായുണ്ടാകും.

രാത്രി വിളക്കെഴുന്നെള്ളിപ്പിന് പ്രധാന വാദ്യം ഇടയ്ക്കയാണ്. സന്ധ്യക്ക് കല്ലൂര്‍ രാമന്‍കുട്ടിയുടെ തായമ്പക, നാഗസ്വരം, കേളി എന്നിവയും ഉണ്ടാകും.
പൊള്ളുന്ന ചൂടിലും കണിക്കൊന്നകള്‍ പൂത്തുലയുന്ന വിഷുക്കാലം മലയാളിക്ക് കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മ കൂടിയാണ്.

Leave a Reply

%d bloggers like this: