Your SEO optimized title

അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാന്‍ കിണറിലിറങ്ങിയ മൂന്നാമത്തെ ആളും മരിച്ചു.

കിണറ്റിലകപ്പെട്ട വരെ രക്ഷിക്കാനിറങ്ങിയ കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്.

കൊപ്പം: തൃത്താല കൊപ്പത്ത് കിണറ്റിലകപ്പെട്ട വരെ രക്ഷിക്കാനിറങ്ങിയ കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്.
തൃത്താല കൊപ്പം കരിമ്പനക്കല്‍ വീട്ടില്‍ സുരേഷ് (40), മുയലാടുംകുന്ന് വീട്ടില്‍
സുരേന്ദ്രന്‍ (36) എന്നിവര്‍ ഇന്നലെ മരണപ്പെട്ടിരുന്നു. ഇവരെ രക്ഷിക്കാന്‍ മൂന്നാമതിറങ്ങിയ സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടി (30) യാണ് ഇന്ന് മരണപ്പെട്ടത്.
കരിമ്പനക്കല്‍ സുരേഷിന്റെ വീട്ടുവളപ്പിലെ കിണറില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കനാണ് സുരേഷ് കിണറിലിറങ്ങിയത്. ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്ന് സുരേഷ് ബോധരഹിതനായി കിണറില്‍ വീണു.
സുരേഷിനെ രക്ഷിക്കാനാണ് കൃഷ്ണന്‍കുട്ടിയും, ഇദ്ദേഹത്തിന്റെ സഹോദരന്‍ സുരേന്ദ്രനും കിണറിലിറങ്ങിയത്.
ഇരുവരും ബോധരഹിതരായി.
മൂന്നുപേരെയും പുറത്തെടുത്തെങ്കിലും സുരേഷും, സുരേന്ദ്രനും മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

Leave a Reply

%d bloggers like this: