Your SEO optimized title

നിങ്ങളുടെ കുഞ്ഞ് നിര്‍ത്താതെ കരയുന്നുണ്ടോ..?

കുഞ്ഞിന്റെ കരച്ചിലിനെ ഒരിക്കലും നിസ്സാരമായി കാണരുത്.

കുട്ടികളുടെ കരച്ചില്‍ നിര്‍ത്താന്‍ ചില മാര്‍ഗ്ഗങ്ങള്‍.

കുഞ്ഞുങ്ങളുടെ കരച്ചില്‍ ഏത് അമ്മമാര്‍ക്കും സങ്കടം തന്നെയാണ്.
ഈ കുഞ്ഞിന്റെ കരച്ചിലൊന്ന് നിര്‍ത്താന്‍ ദൈവമേ.. എന്ന് വിളിക്കാത്ത അമ്മമാരും കുറവാണ്.
കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ ഇതാ ചില പൊടി കൈകള്‍.

ആദ്യ കുഞ്ഞിന്റെ കരച്ചലിന്റെ അടിസ്ഥാനം എന്താണെന്ന് തിരിച്ചറിയാം.
കുഞ്ഞിന് രക്ഷിതാക്കളുമായി ആശയവിനിമയം നടത്താനുള്ള ഏക മാര്‍ഗ്ഗമാണ് കരച്ചില്‍.
അതിനാല്‍ കുഞ്ഞിന്റെ കരച്ചിലിനെ ഒരിക്കലും നിസ്സാരമായി കാണരുത്.



കുഞ്ഞിന്റെ വിശപ്പ്, ശരീര വേദനകള്‍ തുടങ്ങിയവ
ഈ കരച്ചിലിലൂടെയാണ് അമ്മമാരെ അറിയിക്കുന്നത്.
കുഞ്ഞിന്റെ കാല്‍പ്പാദത്തില്‍ അമര്‍ത്തിയാല്‍ കരച്ചില്‍ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാം എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തല്‍.
കുഞ്ഞിന്റെ പാദത്തിലെ ചില പ്രത്യേക പോയിന്റുകള്‍ കണ്ടെത്തിയാല്‍ കരച്ചിലെല്ലാം നിമിഷ നേരം കൊണ്ട് നിര്‍ത്താം എന്നാണ് ഗവേഷകരുടെ അഭിപ്രായം.

പാദത്തിലെ പ്രത്യേക പോയിന്റുകള്‍ അമര്‍ത്തുമ്പോള്‍ പെട്ടെന്ന് ശാന്തരാക്കുന്നതിനും കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തുന്നതിനും കാരണമാകുന്നു.
ഏത് വിധത്തിലുള്ള കരച്ചിലാണെങ്കിലും പ്രതിവിധിയായി ഈ റിഫ്ളക്സോളജി മാര്‍ഗ്ഗം പ്രയോഗിക്കാവുന്നതാണ്.
ചൈനീസ് ആരോഗ്യ വിദഗ്ദ്ധരാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മാര്‍ഗ്ഗം പരീക്ഷിച്ചിരുന്നത്.
കുഞ്ഞിന്റെ കാല്‍പ്പാദത്തില്‍ അമര്‍ത്തുന്നതിലൂടെ പോസിറ്റീവ് മാറ്റങ്ങളുണ്ടാകുന്നു.

റിഫ്ളക്സോളജി കുഞ്ഞുങ്ങളുടെ കരച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.
പലപ്പോഴും വേദനകളായിരിക്കും കുഞ്ഞിന്റെ കരച്ചിലിന് പുറകിലെ പ്രധാന കാരണം.
അതിന് ആശ്വാസം നല്‍കുന്നതിന് ഈ മാര്‍ഗ്ഗം വളരെ ഫലപ്രദമാണ്. പല വേദനകളുടേയും ഉറവിടം എന്ന് പറയുന്നത് പലപ്പോഴും കാലിലായിരിക്കും.


അതുകൊണ്ട് തന്നെയാണ് കാലില്‍ അമര്‍ത്തുമ്പോള്‍ അത് വേദനയെ കുറയ്ക്കുന്നത്.
പാദത്തിന് നടുവില്‍ ആണ് അമര്‍ത്തേണ്ടത്.
ഇങ്ങിനെ അമര്‍ത്തുമ്പോള്‍ അത് കുഞ്ഞിന്റെ വേദനയ്ക്ക് ആശ്വാസം പകരും.
ഇനി കുഞ്ഞ് കരയുമ്പോള്‍ അമ്മമാര്‍ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.

Leave a Reply

%d bloggers like this: