Your SEO optimized title

മോഷണത്തിനിടെ ഓട്ടോറിക്ഷയുടെ ഹോണ്‍ ശബ്ദിച്ചു. കുട്ടി മോഷ്ടാവ് പിടിയിലായി.

മോഷ്ടിച്ച സൈക്കിളുമായി എത്തി അഞ്ച് നേര്‍ച്ച പെട്ടികളിലെ പണം കവര്‍ന്നു. ശേഷം ഓട്ടോറിക്ഷക്കുള്ളില്‍ തിരച്ചില്‍ നടത്തുമ്പോള്‍ ഹോണ്‍ ശബ്ദിച്ചു.

ചാവക്കാട്: മോഷണത്തിനിടെ ഓട്ടോറിക്ഷയുടെ ഹോണ്‍ ശബ്ദിച്ചതോടെ മോഷ്ടിച്ച പണവുമായി കുട്ടി മോഷ്ടാവ് പിടിയിലായി.
കടപ്പുറം വെളിച്ചെണ്ണപ്പടിയിലാണ് സംഭവം.

വെളിച്ചെണ്ണപ്പടിക്ക് തെക്ക് പോണത്ത് സെയ്തു മുഹമ്മദിന്റെ കടയില്‍ നിന്നാണ് കുട്ടി മോഷ്ടാവ് നേര്‍ച്ച പെട്ടികളിലെ പണം കവര്‍ന്നത്.
കടയുടെ മുന്‍ വശത്തെ മതില്‍ ചാടിക്കടന്ന് അകത്തു കടന്ന കുട്ടി മോഷ്ടാവ് കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അഞ്ചു നേര്‍ച്ച പെട്ടികള്‍ പൊളിച്ച് പണം കവരുകയായിരുന്നു.
കടയില്‍ നിന്നും സോഡയും പൊട്ടിച്ചു കുടിച്ചു.
ശേഷം തൊട്ടടുത്ത് ഹുസൈന്‍ എന്നയാളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്കുള്ളില്‍ പരിശോധന നടത്തുന്നതിനിടെ ഓട്ടോറിക്ഷയുടെ ഹോണ്‍ ശബ്ദിച്ചു.
ഇതോടെ വീട്ടുടമ എഴുന്നേറ്റ് പരിശോധിച്ചപ്പോഴാണ് ഓട്ടോറിക്ഷക്കുള്ളില്‍ കുട്ടി മോഷ്ടാവ് പതുങ്ങി കിടക്കുന്നത് കണ്ടത്.


ഇതേസമയം നേര്‍ച്ചപ്പെട്ടിയില്‍ നിന്നും കവര്‍ന്ന പണത്തിലെ നോട്ടുകള്‍ റബര്‍ ബാന്റിട്ടും ചില്ലറത്തുട്ടുകള്‍ കവറിലാക്കിയ നിലയിലുമായിരുന്നു.
കൈയ്യോടെ പിടികൂടിയ കുട്ടി മോഷ്ടാവിനെ ചാവക്കാട് പോലിസിലേല്‍പ്പിച്ചു.
ബ്ലാങ്ങാട് നിന്നും മോഷ്ടിച്ച സൈക്കിളിലാണ് കുട്ടി മോഷ്ടാവ് അഞ്ചു കിലോമീറ്റര്‍ ദൂരമുള്ള വെളിച്ചെണ്ണപ്പടിയില്‍ എത്തിയത്. സൈക്കിള്‍ ഹുസൈന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ശേഷം കടയില്‍ നിന്നും മോഷണം നടത്തുകയായിരുന്നു. ഇതിനു മുമ്പും കടയില്‍ നിന്നും ഇത്തരത്തില്‍ മോഷണം നടന്നിരുന്നുവത്രേ.

Leave a Reply

%d bloggers like this: