Your SEO optimized title

ആത്മഹത്യ ചെയ്യാന്‍ കയറില്‍ തൂങ്ങിയയാടിയ ആള്‍ക്ക് രക്ഷകനായി കുന്നംകുളം പൊലീസ്.

മരണകയറില്‍ നിന്നും വിഷു ദിനത്തില്‍ ഒരാളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതിന്റെ സന്തോഷത്തിലാണ് കുന്നംകുളത്തെ പൊലീസുകാര്‍.

കുന്നംകുളം: കാട്ടകാമ്പാലില്‍ ആത്മഹത്യ ചെയ്യാനായി കയറില്‍ കരുക്കിട്ട് ചാടിയ ആളെ അത്ഭുതകരമായി രക്ഷപെടുത്തി.

കാട്ടകാമ്പാല്‍ ഐ ജി സകൂളിന് സമീപം താമസിക്കുന്ന പൊന്നരാശേരി ജോര്‍ജ് എന്ന ബാലനാണ് വിഷു ദിനത്തില്‍ ആത്മഹത്യക്കൊരുങ്ങിയത്.
ഐ എച്ച് ആര്‍ ഡി പി കോളനിയിലെ കുഞ്ഞന്‍ നല്‍കിയ പരാതി അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്.
അപ്പോഴാണ് ഒരാള്‍ കയറുമായി ആത്മഹത്യ ഭീഷണി് മുഴക്കി പറമ്പിലേക്ക് പോയെന്ന് നാട്ടുകാര്‍ പറഞ്ഞത്.


കേട്ട സ്ഥലത്തേക്ക് പൊലീസ് വെച്ചു പിടിച്ചു.
കഴുത്തില്‍ കയറിട്ട് തൂങ്ങിനില്‍ക്കുന്ന അവസ്ഥയില്‍ നിന്നും പൊലീസ് ഇയാളെ താങ്ങി നിര്‍ത്തി കയര്‍ അറുത്ത് മാറ്റി ആശുപത്രിയിലെത്തിച്ചു.
ജോര്‍ജ്ജ് അപകട നില തരണം ചെയ്തു.
കുന്നംകുളം സ്റ്റേഷനിലെ സീനിയര്‍ സി പി ഒ.
എ ജെ വര്‍ഗ്ഗീസ്, സി പി ഒ ഷിബിന്‍ എന്നിവരാണ് അതി സാഹസിക രക്ഷപെടുത്തല്‍ നടത്തിയിത്.

Leave a Reply

%d bloggers like this: