Your SEO optimized title

വത്സലൻ രക്തസാക്ഷി ദിനമാചരിച്ചു.

യു.ഡി.എഫിൻറേത് വർഗീയ കക്ഷികളെ വളർത്തുന്ന സമീപനം എം.എം വർഗീസ്  

ചാവക്കാട്: യു.ഡി.എഫിൻറേത് വർഗീയ കക്ഷികളെ വളർത്തുന്ന സമീപനമാണെന്ന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ്.

അകലാട് ഒറ്റയിനിയിൽ ചാവക്കാട് മുൻനഗരസഭ ചെയർമാൻ കെ.പി വത്സലൻ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളുടെ പരാജയമാണ് ഇടതു മുന്നണി ലക്ഷ്യം വെക്കുന്നത്. അടുത്ത ലോക്സഭയിൽ മതനിരപേക്ഷ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണം.
അതിനാൽ പരമാവധി ഇടതു പക്ഷ എം.പിമാർ ഈ ലോക്സഭ തിരഞ്ഞെടുപ്പോടെ ഉയർന്നുവരേണ്ടതുണ്ട്.

മത്സ്യതൊഴിലാളികളെ വഞ്ചിച്ചവർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അവരുടെ സംരക്ഷകവേഷം ചമയുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം. ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
കെ.വി അബ്ദുൽ ഖാദർ എം.എൽ.എ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം സി. സുമേഷ്, നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ,

ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.ടി. ശിവദാസൻ, എ.എച്ച് അക്ബർ, ടി.വി സുരേന്ദ്രൻ, എം.ആർ രാധാകൃഷ്ണൻ, ഷീജ പ്രശാന്ത്, പുന്നയൂർ സൗത്ത് എൽ.സി. സെക്രട്ടറി വി. ഷമീർ, എൻ.കെ ഗോപി സംസാരിച്ചു.

13 വർഷം മുമ്പ് വത്സലന് കുത്തേറ്റ അകലാട് ഒറ്റയിനി പെട്രോൾ പമ്പിനു എതിർവശം ദേശീയ പാതയോരത്ത് പുഷ്പാർച്ചന നടത്തിയ ശേഷമാണ് പൊതുസമ്മേളനം ആരംഭിച്ചത്.

Leave a Reply

%d bloggers like this: