Your SEO optimized title

സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണം എന്ന വാദത്തോടു യോജിപ്പില്ലെന്ന് സമസ്ത.

മുസ്ലിം സ്ത്രീകള്‍ സ്വന്തം വീടുകളിലിരുന്നു പ്രാര്‍ഥിക്കുന്നാണ് ഉത്തമം. വിശ്വാസ കാര്യങ്ങളില്‍ കോടതികള്‍ ഇടപെടുന്നതിനോടു യോജിക്കുന്നില്ല.

കോഴിക്കോട്: മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണം എന്ന വാദത്തോടു യോജിപ്പില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.
സ്ത്രീകള്‍ സ്വന്തം വീടുകളിലിരുന്നാണ് പ്രാര്‍ഥിക്കേണ്ടതെന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു.

മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കു ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ച പശ്ചാത്തലത്തിലാണ് സമസ്ത ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.
മുസ്ലിം സ്ത്രീകള്‍ സ്വന്തം വീടുകളിലിരുന്നു പ്രാര്‍ഥിക്കുന്നാണ് ഉത്തമം.
വിശ്വാസ കാര്യങ്ങളില്‍ കോടതികള്‍ ഇടപെടുന്നതിനോടു യോജിക്കുന്നില്ലെന്നും, ശബരിമലയുടെ കാര്യത്തില്‍ മതനേതാക്കള്‍ പറയുന്നതാണ് അംഗീകരിക്കേണ്ടതെന്ന് ആലിക്കുട്ടി മുസലിയാര്‍ വ്യക്തമാക്കി

മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം ദമ്പതികളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
പൂനയില്‍ വ്യവസായികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവരാണ് ഹര്‍ജിക്കാര്‍.

തികളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
പൂനയില്‍ വ്യവസായികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവരാണ് ഹര്‍ജിക്കാര്‍.

മുസ്ലിം പള്ളികളില്‍ വനിതകള്ക്ക് വിലക്കേര്‍പെടുത്തുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെ്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Leave a Reply

%d bloggers like this: