Your SEO optimized title

ദൗത്യം വിജയിച്ചു, അതിവേഗ യാത്ര അമൃതയിലെത്തി.

കൊച്ചി: ഹൃദയ ശസത്രക്രിയിക്കായി മംഗലാപുരത്ത് നിന്നും പുറപെട്ട കുഞ്ഞുമായി ആംബുലന്‍സ് അമൃതയിലെത്തി.
4.29 ഓടെയാണ് ആംബുലന്‍സ് ഇടപ്പിള്ളി അമൃത ആശുപത്രിയിലെത്തിയത്.
15 ദിവസം പ്രായമുള്ള കുഞ്ഞിന് ഹൃദയ ശസത്രക്രിയക്കായി മംഗലാപുരത്ത് നിന്നും ഇന്ന് രാവിലെ 11.15 നാണ് പുറപെട്ടത്. 10 മണിക്കൂര്‍ സമയം കൊണ്ട് 625 കിലോീറ്റര്‍ ദൂരം പിന്നിട്ട തിരുവനന്തപുരം ശ്ര ചിത്രയിലെത്തിക്കാനായിരുന്നു അതിവേഗ ദൗത്യം.
എന്നാല്‍ മന്ത്രി കെ കെ ഷൈലജ ടീച്ചറുടെ ഇടപെട്ടതിനെ തുടര്‍ന്ന് കുഞ്ഞിന്കൊച്ചിയില്‍ തന്നെ ചികിത്സയൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ വഹിക്കും

അമൃത ആശുപത്രിയില്‍ ഡോക്ടര്‍മാരായ ബ്രിജേഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ കുഞ്ഞിനെ പരിശോധിക്കും.
കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്.
തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവരാന്‍ തീരുമാനിച്ചത്.
എന്നാല്‍ ആരോഗ്യമന്ത്രി കുഞ്ഞിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചാണ് അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

Leave a Reply

%d bloggers like this: