Your SEO optimized title

സര്‍ക്കാര്‍ ഇടപെട്ടു. ചികിത്സകൊച്ചിയില്‍ തന്നെ. ചിലവ് സര്‍ക്കാര്‍ വഹിക്കും.

കൊച്ചി: ഹൃദയ ശസത്രക്രിയിക്കായി മംഗലാപുരത്ത് നിന്നും പുറപെട്ട കുഞ്ഞിന് കൊച്ചില്‍ ചികിത്സയൊരുക്കും.
മന്ത്രി കെ കെ ഷൈലജ ടീച്ചറുടെ ഇടപെട്ടതിനെ തുടര്‍ന്നാണ് നടപടി.

കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.
സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് തീരുമാനം.
ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ വഹിക്കും

അമൃത ആശുപത്രിയില്‍ ഡോക്ടര്‍മാരായ ബ്രിജേഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ കുഞ്ഞിനെ പരിശോധിക്കും.
ഇന്ന് രാവിലെ 11.15 നാണ് മംഗലാപുരത്ത് നിന്ന് പുറപെട്ട ആംബുലന്‍സ്അല്‍പ സമയത്തിനകം അമൃതയലെത്തും.
കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്.
തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവരാന്‍ തീരുമാനിച്ചത്.
എന്നാല്‍ ആരോഗ്യമന്ത്രി കുഞ്ഞിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചാണ് അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

Leave a Reply

%d bloggers like this: