Your SEO optimized title

ചാവക്കാട് നഗരസഭയില്‍ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു.

ചാവക്കാട്: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും  ഊര്‍ജിതമായും കാര്യക്ഷമവുമായി നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത-2019 ന്റെ ചാവക്കാട് നഗരസഭാ തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  
പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രവര്‍ത്തന കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷവും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുളളത്.

ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, സ്‌കൂള്‍ പ്രധാനാദ്ധ്യാപകര്‍, താലൂക്ക് ആശുപത്രി അധികൃതര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്ത യോഗം നഗരസഭയില്‍ ചേര്‍ന്നു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ചെയര്‍മാന്‍ എ.എ. മഹേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എച്ച്. സലാം അധ്യക്ഷത വഹിച്ചു.
നഗരം വൃത്തിയായി സൂക്ഷിക്കുന്നതിലും നഗരസഭ നടപ്പിലാക്കുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും മുഴുവന്‍ ആളുകളുടെ ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ വര്‍ഷം നഗരസഭ നടത്തിയ ചിട്ടയായ പ്രവര്‍ത്തനം മൂലം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം നടത്തുവാന്‍ സാധിച്ചതായി ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജ അറിയിച്ചു. കുടിവെളള ലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ശുദ്ധജലം എത്തിക്കുന്നതിനുളള സംവിധാനം ഒരുക്കിയതായും കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി നഗരസഭാ സെക്രട്ടറി ഡോ. സിനി പറഞ്ഞു.

Leave a Reply

%d bloggers like this: