Your SEO optimized title

ഹരിത തെരഞ്ഞെടുപ്പിന് പ്രകൃതി സൗഹൃദ ബൂത്തുകൾ

ഹരിത തെരഞ്ഞെടുപ്പ് എന്ന ആശയം പോളിങ് ബൂത്തുകളിലും യാഥാർഥ്യമാക്കി തൃശൂർ ജില്ലാ ഭരണകൂടം.
തികച്ചും പരിസ്ഥിതി സൗഹൃദരീതിയിൽ തെങ്ങോലയും ഈന്തോലപ്പട്ടയും മുളയും കവുങ്ങും മറ്റും ഉപയോഗിച്ചാണ് മാതൃകാബൂത്തുകൾ നിർമ്മിച്ചത്.

ബൂത്തിനു മുന്നിൽ പൂച്ചെടികൾ ചട്ടികളിലാക്കി ഒരുക്കി. മൺകൂജയിലാണ് കുടിവെള്ളം വച്ചിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തേണ്ടതിന്റെ ആവശ്യകതകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് മാതൃകാ ഹരിതബൂത്തിന്റെ ലക്ഷ്യം.

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള മാതൃകാ പോളിങ് ബൂത്തുകൾ ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കലക്ടർ ടി.വി അനുപമ സന്ദർശിച്ചു.
മണ്ഡലം കമ്മീഷനിങ്ങ് നടക്കുന്ന ഗുരുവായർ നിയമസഭാ മണഡലത്തിലെ ചാവക്കാട് എം.ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ, മണലൂർ മണ്ഡലത്തിലെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്‌കൂൾ,
ഒല്ലൂർ മണ്ഡലത്തിലെ തൃശൂർ ഗവ. എൻജിനയറിങ്ങ് കോളേജ് ഗവ. എൻജിനീയറിങ്ങ് കോളേജ് പിജി ബ്ലോക്ക്,
നാട്ടിക മണ്ഡലത്തിലെ തൃശൂർ എൻജിനീയറിങ്ങ് കോളേജ് ആർക്കിടെക്ട് ബ്ലോക്ക്, ഇരിങ്ങാലക്കുട മണ്ഡലത്തിലെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയം,
പുതുക്കാട് മണ്ഡലത്തിലെ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ജില്ലാ കളക്ടർ സന്ദർശനം നടത്തിയത്. 

Leave a Reply

%d bloggers like this: