Your SEO optimized title

കുഞ്ഞിനെ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാമായിരുന്നില്ലേ? ചോദ്യത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി

യാത്രയിലുട നീളം മലയാളം ഒന്നടങ്കം ചോദിച്ച് ചോദ്യം ഇതായിരുന്നു. നമുക്ക് ഒരു എയര്‍ആംബുലന്‍സ് വേണ്ടേ..?

കൊച്ചി: മംഗലാപുരത്തു നിന്നും പിഞ്ചുകുഞ്ഞുമായി തിരുവനന്തപുരത്തേക്ക് ഇന്ന് രാവിലെ പുറപ്പെട്ട ആംബുലന്‍സിന്റെ യാത്രയിലുട നീളം മലയാളം ഒന്നടങ്കം ചോദിച്ച് ചോദ്യം ഇതായിരുന്നു.
നമുക്ക് ഒരു എയര്‍ആംബുലന്‍സ് വേണ്ടേ..?
വേണം,

മംഗലാപുരത്ത് നിന്നും പുറപെട്ട യാത്രക്ക് പൊതു ജനങ്ങള്‍ക്കൊപ്പം തന്നെ പിന്തുണയുമായി സര്‍ക്കാരും രംഗത്തുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ദൗത്യത്തിന് വഴിയൊരുക്കാന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു.
ഒപ്പം പൊലീസിനും നിര്‍ദ്ധേശം നല്‍കി.
ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍ കുട്ടിയ്ക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കിയത്,
ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു.

ചോദ്യങ്ങള്‍ക്ക് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ പ്രതികരിക്കുന്നു.

കേരളത്തിന് സ്വന്തമായി എയര്‍ ആംബുലന്‍സ് സൗകര്യം ഇല്ല. ഇതിന്റെ ചെലവ് സര്‍ക്കാരിന് താങ്ങാവുന്നതിന് അപ്പുറമാണ്.
പരിപാലനവും ചിലവേറിയതാണ്. എയര്‍ ആംബുലന്‍സ് ഇല്ലാതിരുന്നിട്ട് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല.
എയര്‍ ആംബുലന്‍സ് ഭാവിയില്‍ ആവശ്യമുണ്ടെങ്കില്‍ ആലോചിക്കാം.
ഹൈവേയില്‍ ഉടനീളം ആശുപത്രികള്‍ ഉള്ളതുകൊണ്ട് ആംബുലന്‍സില്‍ തന്നെ മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ട്.

സംഭവം അറിഞ്ഞ ഉടന്‍ കുഞ്ഞിന്റെ കുടുംബവുമായി ഹൃദ്യം പദ്ധതിയിലെ ഡോക്ടര്‍മാര്‍ ബന്ധപ്പെട്ടിരുന്നു.
സര്‍ക്കാരിന്റെ എല്ലാ വിധ സേവനങ്ങളും ലഭ്യമാക്കാമെന്ന് അറിയിച്ചു.
കോഴിക്കോട് മിംസ് അല്ലെങ്കില്‍ കൊച്ചി അമൃതയിലും ശസ്ത്രക്രിയക്ക് സജ്ജീകരണമൊരുക്കാമെന്നും പറഞ്ഞിരുന്നു. കോഴിക്കോട് പിന്നിട്ടതിനാലാണ് കൊച്ചി അമൃതയില്‍ കുട്ടിയെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഹൃദ്യം പദ്ധയിലുള്‍പ്പെടുത്തിയാണ് സൗജന്യമായി ശസ്ത്രക്രിയ നടത്തുന്നത്.
ശീചിത്രയുടെ അതേ നിലവാരത്തിലും സൗകര്യത്തിലും അമൃതയില്‍ ശസ്ത്രക്രിയ നടത്താനാകും.
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്ന് രാവിലെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്.
കാസര്‍കോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്ബതികളുടെ കുട്ടിയെയാണ് ആംബുലന്‍സില്‍ കൊണ്ടുവരുന്നത്.
ആംബുലന്‍സ് ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ വഴിയൊരുക്കാനും ട്രാഫിക് നിയന്ത്രിക്കാനും നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം വിവിധ സോഷ്യല്‍ മീഡിയാ കൂട്ടായ്മകളും രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം വരേയുള്ള യാത്ര ഒഴിവാക്കി കൊച്ചിയില്‍ തന്നെ ചികിത്സ സൗകര്യമൊരുക്കിയതിനാല്‍ റോഡ് യാത്ര 5 മണിക്കൂറ് കൊണ്ട് അവസാനിച്ചു.

ആംബുലന്‍സ് അതിവേഗ യാത്രകളില്‍ മലയാളം ഇതിനുമുന്‍പും ഒന്നിച്ചിട്ടുണ്ട്.
പക്ഷെ പൊതു ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരും, സര്‍ക്കാര്‍ സംവിധാനങ്ങളൊമൊന്നിക്കുന്ന അപൂര്‍വ്വകാഴ്ചയായിരുന്നു ഇന്ന് ഉണ്ടായത്.
വാഹനമോടിച്ച കാസര്‍ഗോഡ് തളങ്കര സ്വദേശിയായ ഹസ്സനെ മാധ്യമങ്ങളും, സമൂഹവും അഭിന്ദനം കൊണ്ട് പൊതിയുകയാണ്.
ഒരു നാള്‍ മലയാളത്തിന്റെ മനസ്സ് ഒന്നിക്കാന്‍ കാരണമായ ആ ജീവന് വേണ്ടി ഇനി പ്രാര്‍ത്ഥനയാണ്.

Leave a Reply

%d bloggers like this: