നാട്ടുകാരുടെ കൂട്ടായ്മയിൽ മണത്തല പള്ളിക്കുളം നവീകരണം ആരംഭിച്ചു.

ചാവക്കാട്: രണ്ട് ദശകത്തോളം ഉപയോഗ ശൂന്യമായിക്കിടന്ന മണത്തല പള്ളിക്കുളം നാട്ടു കൂട്ടായ്മയുടെ മേൽ നോട്ടത്തിൽ നവീകരണമാരംഭിച്ചു.
നൂറ്റാണ്ടുകൾക്കു മുമ്പ് നിർമ്മിച്ച മണത്തല പള്ളിക്കൊപ്പം പഴക്കമുള്ള പള്ളിക്കുളം ഒരു കാലത്ത് നാട്ടുകാരുടെ പൊതുകുളമായിരുന്നു.
കുളിക്കാനും പള്ളിയിൽ നിസ്ക്കരിക്കാനെത്തുന്നവരുടെ അംഗസ്നാനവും ഈ കുളത്തിൽ നിന്നായിരുന്നു.

പള്ളിയുടെ മുന്നിൽ ദേശീയ പാതക്കരികെ സമ നിരപ്പിൽ നിന്ന് പത്തടിയോളം താഴ്ച്ചയിലുള്ള അമ്പത് സെൻറ് ഭൂമിയിലാണ് കുടത്ത വേനലിലും വറ്റാത്ത ഈ കുളം. പള്ളി പുനർ നിർമ്മാണത്തോടനുബന്ധിച്ച് കുളത്തിൻറെ പാർശ്വ ഭിത്തികളും നാല് ഭാഗത്തുമുള്ള ഒതുക്കുകല്ലുകളും അതിനോട് ചേർന്ന അര മതിലും പുനർ നിർമ്മിച്ചത്.
പള്ളിക്കിണറിൽ നിന്ന് ആവശ്യമായ ജലം മോട്ടോർ വഴി ലഭിക്കാൻ തുടങ്ങിയതോടെ കുളത്തിൽ നിന്നുള്ള അംഗസ്നാനവും നിന്നു. കഴിഞ്ഞ ഇരുപതിലേറെ വർഷമായി പൂർണ്ണമായും ഉപയോഗ ശൂന്യമായി കിടക്കുകയാണെങ്കിലും പകുതിയിലേറെ വെള്ളം വറ്റാതെ നിൽക്കുകയാണ്.
മണത്തലയിൽ നിന്നുള്ള പ്രവാസികളുടെ സഹായത്തോടൊപ്പം നാട്ടുകാരുടെ കൂട്ടായ്മ ആരംഭിച്ചത്.
കുളം നവീകരണത്തിന് രണ്ടര ലക്ഷം ചെലവാകുമെന്നാണ് പ്രവർത്തകർ പറയുന്നത്.


കൊടുങ്ങല്ലൂരിൽ നിന്ന് എത്തിയ പ്രത്യേക സംഘമാണ് മോട്ടോറും മണ്ണ് മാന്തി യത്രങ്ങളും ഉപയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
കുളത്തിൽ നിന്നുള്ള വെള്ളം പുറത്തെ പറമ്പിലേക്ക് അടിച്ചു വറ്റിച്ച് ചളിയും മാലിന്യവും കോരിയെടുത്താണ് നവീകരണം.
പാർശ്വ ഭിത്തികളുടേയും പുറത്തെ അരമതിൻറേയും അറ്റകുറ്റ പണികളും ഇതോടപ്പം നടക്കും. കുളത്തിൻറെ ചുറ്റു ഭാഗത്തും വെള്ള മണൽ വിരിക്കും.
പുതിയ തലമുറക്ക് നീന്തൽ പരിശീലനമുൾപ്പടെ ഇവിടെ ആരംഭിക്കാനുള്ള പദ്ധതി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

%d bloggers like this: