തീക്കട്ടിയില്‍ ഉറമ്പരിക്കുന്നു.. !മന്ത്രിയുടെ ഓഫീസിലും കള്ളന്‍കയറി.

മന്ത്രി സി രവീന്ദ്രനാഥിന്റെ പുതുക്കാട് ക്യാമ്പ് ഓഫീസില്‍ മോഷണം.

പുതുക്കാട്:വിദ്യഭ്യാസ വകുപ്പ്‌ മന്ത്രി സി രവീന്ദ്രനാഥിന്റെ പുതുക്കാട് ക്യാമ്പ് ഓഫീസില്‍ മോഷണം. കെട്ടിടത്തിന്റെ ഓടുകള്‍ പൊളിച്ചാണ്‌ മോഷാടാവ് അകത്ത് കടന്നത്.
ഓഫീസിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും രേഖകളും വലിച്ചിട്ട നിലയിലാണ്.
ഇന്ന് രാവിലെ കെട്ടിടയുടമയാണ് മോഷണവിവരം ആദ്യം അറിഞ്ഞത്.
വീടിന്റെ പുറകുവശത്തെ സ്റ്റോര്‍ റൂമില്‍ നിന്നും ഗോവണി കൊണ്ടുവന്നാണ് ഓടുപൊളിച്ചിരിക്കുന്നത്.
വിലപിടിപ്പുള്ള രേഖകള്‍ നഷ്ടമായിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

റൂറല്‍ എസ്.പി കെ. പി വിജയകുമാരന്‍, ചാലക്കുടി ഡി.വൈ.എസ്. പി. കെ ലാല്‍ജി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
തൃശൂരില്‍ നിന്ന് ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
അകത്ത് കടന്ന നായ ഹണി ഓഫീസിന്റെ പുറകിലൂടെ പോയി മുന്‍പിലുള്ള ബസ് സ്റ്റോപ്പിലാണ് വന്നുനിന്നത്.
തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സംഭവമറിഞ്ഞ് മന്ത്രി സി രവീന്ദ്രനാഥ്, സി.പി.എം കൊടകര ഏരിയ സെക്രട്ടറി ടി. എ രാമകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

Leave a Reply

%d bloggers like this: