Your SEO optimized title

മുസ്ലീം പള്ളികളില്‍ സ്ത്രീ പ്രവേശനം. കേന്ദ്രത്തിന് നോട്ടീസ്.

ദില്ലി: മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംമ്പന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയാണ് ഈ ഹര്‍ജി പരിഗണിക്കുന്നതിന് കാരണമായത്.


തുല്യതാ അവകാശം ഈ വിഷയത്തിലുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്, ദേശീയ വനിതാ കമ്മിഷന്‍,
കേന്ദ്ര വഖഫ് കൗണ്‍സില്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്ക് നമസ്‌കാരത്തിനും പ്രാര്‍ഥനയ്ക്കും എല്ലാ മുസ്ലിം പള്ളികളിലും പ്രവേശനം അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.


മഹാരാഷ്ട്രയില്‍നിന്നുള്ള ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, അബ്ദുല്‍ നസീര്‍ എന്നിവരാണ് കേസു പരിഗണിച്ചത്.

Leave a Reply

%d bloggers like this: