Your SEO optimized title

പഴയന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

വടക്കാഞ്ചേരി:പഴയന്നൂരില്‍ ബൈക്കും മൊപ്പെഡും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു.
പറക്കുളം കണ്ണത്തുപറമ്പില്‍ നാരായണന്റെ മകന്‍ സന്തോഷ് (32) ആണ് മരിച്ചത്.
മോപ്പഡ് യാത്രക്കാരന്‍ കല്ലേപ്പാടം കാഞ്ഞുള്ളി വീട്ടില്‍ രവിക്ക് (50) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ രാത്രി 11 മണിയോടെ കുന്നത്തറ മാരിയമ്മന്‍ കോവിലിന് സമീപത്തായിരുന്നു അപകടം.
ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും സന്തോഷ് ഇന്ന് ഉച്ചയോടെ മരിച്ചു.

Leave a Reply

%d bloggers like this: