പ്രതീക്ഷകള്‍ അറ്റു. കുടിവെള്ളത്തിനായി നെട്ടോട്ടം.

തീരമേഖല ജലത്തിനായി നെട്ടോട്ടമോടുമ്പോള്‍ ഒരുമനയൂരിലും ചേറ്റുവയിലും പൈപ്പ് ലൈന്‍ പൊട്ടി വെള്ളക്കെട്ടുയരുന്നു.

ചാവക്കാട്: കേന്ദ്ര-സംസ്ഥാന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സംയുക്തമായി 45 കോടി രുപ ചെലവിട്ട കരുവന്നൂര്‍ ജലവിതരണ പദ്ധതിയിലെ പൈപ്പുകള്‍ പൊട്ടി വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുയരുന്നു.
ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസമാകുമ്പോഴേക്കും തുടങ്ങിയതാണ് വ്യാപകമായ ഈ പൈപ്പ് പൊട്ടല്‍.
ചേറ്റുവ കുന്നത്തങ്ങാടി, ചേറ്റുവ പരീക്കുട്ടി എം.ഇ.എസ് റോഡ്, ഒരുമനയൂര്‍ തുടങ്ങി ഗുരുവായൂര്‍ വരെ നിരവധി സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി റോഡ് തകര്‍ന്ന് കുടിവെള്ളം, പാഴായി പോകാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

ഒരുമനയൂര്‍ സ്വാമിപ്പടി, ചേറ്റുവ എം ഇ എസ് സെന്റര്‍ എന്നിവിടങ്ങളില്‍ വെള്ളം പാഴായി പോകാന്‍ തുടങ്ങീട്ട് മാസങ്ങള്‍ ഒന്നായിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞ് നോക്കുന്നില്ല.
കടപ്പുറം, ചാവക്കാട് , പുന്നയൂര്‍, പുന്നയൂര്‍ക്കുളം തീരമേഖലയിയില്‍ പലയിടത്തും കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പോഴാണ് തൊട്ടടുത്ത പഞ്ചായത്തകളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോകുന്നത്.
കരുവന്നൂര്‍ പദ്ധതി ആരംഭിക്കുന്നതോടെ ചാവക്കാട് ഗുരുവായൂര്‍ നഗരസഭകളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്നും അതുവരെ ശുദ്ധജലമെത്തിയ തൃത്താല പദ്ധതിയിലെ വെള്ളം മറ്റ് പ്രദേശങ്ങളില്‍ യഥേഷ്ടം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയായിരുന്നു നാട്ടുകാര്‍ക്ക്.

എന്നാല്‍ ചാവക്കാട് ന ഗരസഭയില്‍ തന്നെ പലയിടത്തും കുടിവെള്ളം കിട്ടാക്കനിയാണ്.
പ്രദേശത്തെ സന്നദ്ധ സംഘടനകളാണ് കുടിവെള്ളമെത്തിക്കുന്നത്.

Leave a Reply

%d bloggers like this: