Your SEO optimized title

രാഹുല്‍ ഗാന്ധി നാളെ എത്തും.ചാലിശ്ശേരിയില്‍ വന്‍ സുരക്ഷ ക്രമീകരണം.

സമ്മേളന നഗരിക്ക് സമീപമാണ് ഹെലിപ്പാഡ് ഒരുക്കിയിട്ടുള്ളത്. കാല്‍നടയായി രാഹുല്‍ ഗാന്ധി പ്രസംഗവേദിയിലെത്തും.

ചാലിശ്ശേരി:കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം പോലീസ് ഒരുക്കുന്നത് ചാലിശ്ശേരിയില്‍ വന്‍ സുരക്ഷ ക്രമീകരണം.

നാളെ വൈകീട്ട് ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് മൈതനാത്ത് എത്തുന്ന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വരവിനായി ഉന്നത പോലീസ് അധികാരികള്‍ ചൊവാഴച്ച രാവിലെ മുതല്‍ മൈതാനത്ത് എത്തി സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി.
ബോംബ് സ്‌ക്വാഡ് ,ഫയര്‍ഫോഴ്‌സ് ,മോട്ടോര്‍ വാഹന വകുപ്പ് , എസ്.പി.ജി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷ പരിശോധന.

ഉദ്യോഗസ്ഥര്‍ മൈതാനത്തിന് ചുറ്റും ബാരിക്കേഡുകള്‍ ഉയര്‍ത്തി മൈതാനം സുരക്ഷ മേല്‍നോട്ടത്തിലാക്കി.
മൈതാനത്തിന് സമീപം ഉള്ള കെട്ടിട്ടത്തിനു മുകളില്‍ ക്യാമറ നീരിക്ഷണം ഒരുക്കിയിട്ടുണ്ട്.
ബോംബ് സ്‌ക്വാഡിന്റെ പരിശോധനക്കു ശേഷം പോലിസ് വാഹനങ്ങള്‍ ചൊവാഴച്ച ട്രയല്‍ റണ്‍ നടത്തി.
പൊതുയോഗത്തിന് എത്തുന്ന പ്രവര്‍ത്തകരെ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മൈതാനത്തിന്റെ ഇരുഭാഗങ്ങളിലൂടെ വേദിക്ക് സമീപത്തുള്ള പ്രത്യേകം തയ്യാറക്കിയ ഇരിപ്പിടങ്ങളിലേക്ക് സുരക്ഷ പരിശോധനക്കു ശേഷം പ്രവേശപ്പിക്കും.


അയ്യായിരം പേര്‍ക്ക് വേദിക്ക് മുമ്പിലെ പ്രത്യേക സ്ഥലത്ത് തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ ഇരിക്കാനകും.
ഇരുപത്തിനായിരത്തോളം പ്രവര്‍ത്തകര്‍എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
സമ്മേളന നഗരിക്ക് സമീപമാണ് ഹെലിപ്പാഡ് ഒരുക്കിയിട്ടുള്ളത്. കാല്‍നടയായി രാഹുല്‍ ഗാന്ധി പ്രസംഗവേദിയിലെത്തും.
കടുത്ത വേനല്‍ ചൂട് മൈതാനത്ത് എത്തുന്ന പ്രവര്‍ത്തകര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സമീപ ജില്ലകളില്‍ നിന്നായി വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടു നുബന്ധിച്ച് ബുധനാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ പട്ടാമ്പി – കൂറ്റനാട് – പെരുമ്പിലാവ് _കുന്നംകുളം പാതയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

Leave a Reply

%d bloggers like this: