Your SEO optimized title

സോറി. ഈ വെള്ളവര കാല്‍നടയാത്രക്കാര്‍ക്കുള്ളതാണ്.

സീബ്രാ വരകളിലൂടെ റോഡുകള്‍ മുറിച്ചു കടക്കുന്ന പൊതുജനങ്ങള്‍ക്ക് നേരെ അതിവേഗത്തില്‍ വാഹനങ്ങളെത്തുന്നത് നഗരത്തില്‍ പതിവ് കാഴ്ച്ചയാകുന്നു.

ചാവക്കാട്: സീബ്രാ വരകളിലൂടെ റോഡുകള്‍ മുറിച്ചു കടക്കുന്ന പൊതുജനങ്ങള്‍ക്ക് നേരെ അതിവേഗത്തില്‍ വാഹനങ്ങളെത്തുന്നത് നഗരത്തില്‍ പതിവ് കാഴ്ച്ചയാകുന്നു.

ഗതാഗത പരിഷ്‌ക്കരണം താളം തെറ്റിയ ചാവക്കാട് നഗരത്തിലാണ് സീബ്രാ വരകളിലൂടെ പോലും റോഡ് മുറിച്ചു കടക്കാന്‍ പൊതുജനങ്ങള്‍ക്ക് പ്രയാസപ്പെടുന്നത്.
മെയിന്‍ റോഡില്‍ താലൂക്ക് ഓഫീസിനും സബ് രജിസ്ട്രാപ്പീസിനും നഗരസഭാ ഓഫീസിനും മുന്നിലും പൊന്നാനി റൂട്ടില്‍ ടൗണ്‍ പള്ളിക്ക് സമീപവുമുള്ള സീബ്രാ വരകളിലൂടെ നടക്കുന്നവര്‍ക്കാണ് ഏറെ ദുരിതമുണ്ടാകുന്നത്.
സീബ്രാ വരകളിലൂടെ നടക്കുമ്പോള്‍ വഹനങ്ങള്‍ വന്നിടിക്കുമെന്ന് ഭയന്ന് ഏറെ സമയം റോഡ് വക്കില്‍ കാത്തു നില്‍ക്കുന്ന വയോധികര്‍ക്കും കൈക്കുഞ്ഞുങ്ങളുമായി നില്‍ക്കുന്ന സ്ത്രീകള്‍ക്കുമാണ് ഏറെ പ്രയാസം.
ഇവര്‍ നടക്കാനാരംഭിച്ചാലംു റോഡിലൂടെ വരുന്ന വാഹനങ്ങള്‍ നിര്‍ത്താതെ മുന്നോട്ട് നീങ്ങുന്നത് നിത്യ കാഴ്ച്ചയാണ്.

സീബ്രാ വരകളുണ്ടായിട്ടും അതുപയോഗിക്കാത്ത കാല്‍ നടക്കാരും വിരളമല്ല. എന്നാല്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ഇങ്ങനെ റോഡ് മുറിച്ചു കടന്ന് വരെ ഗൗനിക്കാതെ നീങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകും.
കാല്‍ നടക്കാര്‍ക്കും ചെറുവാഹന ഉടമകള്‍ക്കും അവ ഓടിക്കുന്നവര്‍ക്കും സീബ്രാ വരകളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്ക്കരണ ക്‌ളാസുകളോ ലഘുലേഖകള്‍ വിതരണമോ സംഘടിപ്പിക്കണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നുമുള്ള നാട്ടുകാരുടെ വര്‍ഷങ്ങളായി ആവശ്യമാണ്. എന്നാല്‍ ചാവക്കാട് പൊലീസ് ഉള്‍പ്പടെ ഉത്തരവാദപ്പെട്ട അധികൃതര്‍ ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണ്.

Leave a Reply

%d bloggers like this: