Your SEO optimized title

സൂര്യതാപമെന്ന് സംശയം, വയോധികന്‍ പറബില്‍ മരിച്ച നിലയില്‍

എടപ്പാള്‍. ചങ്ങരംകുളം പാവിട്ടപുറത്ത് ഒഴിഞ്ഞ പറബില്‍ വയോധികന്‍ മരിച്ച നിലയില്‍, സൂര്യതാപമെന്ന് സംശയം
പാവിട്ടപുറം ഒതളൂര്‍ റോഡില്‍ താമസിക്കുന്ന മനക്കപടി വീട്ടില്‍ രാജന്‍ 50 ആണ് മരിച്ചത്.

ഉച്ചയോടെ ഇദ്ധേഹം വീണു കിടക്കുന്നത് സമീപവാസികള്‍ കണ്ടിരുന്നുവെങ്കിലും മദ്യപിച്ചതെന്ന് കരുതി ആരും ഗൗനിച്ചില്ല.
ഏറെ വൈകിയും എഴുന്നേല്‍ക്കുന്നില്ലെന്ന് മനസ്സിലാക്കി അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
സൂര്യതാപമാണെന്നാണ് കരുതുന്നത്. പൊലീസ് സ്ഥലത്തെത്തി. പോസ്ററ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.

Leave a Reply

%d bloggers like this: