Your SEO optimized title

മാതൃകാ ബൂത്തിലെത്തി ജില്ലാ കളക്ടർ ടി.വി.അനുപമ ‘വോട്ട്’ ചെയ്തു.

ചാവക്കാട് താലൂക് ഓഫീസില്‍ മാതൃകാ ഹരിത പോളിങ് ബൂത്ത്

ചാവക്കാട്: താലൂക് ഓഫീസിന് മുന്നിലെ ഓലകൊണ്ടു കെട്ടിയുണ്ടാക്കി പോളിങ് ബൂത്ത് കൗതുകമാകുന്നു.
പുതിയ യന്ത്രങ്ങൾ ഉപയോഗിച്ച് വോട്ടു ചെയ്യേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്ന മാതൃകാ പോളിങ് ബൂത്താണ് താലൂക് ഓഫീസ് വളപ്പില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗ്‌സഥര്‍ ഒരുക്കിയിരിക്കുന്നത്.
ഇവി.എം, വി വി പാറ്റ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംവിധാനിച്ച ബൂത്തിൽ ചെന്നാൽ വോട്ടു ചെയ്യേണ്ടതെങ്ങനെയെന്ന് സംശയമുള്ളവർക്ക് കാര്യങ്ങൾ നേരിട്ട് മനസിലാക്കാൻ കൂടിയാണ് ബൂത്ത് നിർമ്മിച്ചിരിക്കുന്നത്.
ബൂത്തിലെത്തുന്നവരുടെ വോട്ടു ചെയ്യുന്നതിനെ പറ്റിയുള്ള ഏതു സംശയവും തീര്‍ക്കാനായി തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള തഹസില്‍ദാര്‍ കെ.വി.ആബ്രോസിന്റെ നേതൃത്വത്തില്‍ താലൂക് ഓഫീസിലെ ജീവനക്കാര്‍ ഇവിടെയുണ്ട്.
എങ്ങനെ വോട്ടു ചെയ്യണമെന്ന് ഇവര്‍ കാണിച്ചുതരും.
സംശയമുള്ള ഏതു പൗരനും മടി കൂടാതെ ഇവിടെയെത്തി യഥാര്‍ഥ പോളിങ് ബൂത്തില്‍ ഉണ്ടായേക്കാവുന്ന ആശയകുഴപ്പങ്ങള്‍ ഇല്ലാതാക്കാം.
ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയായ ഹരിതനയം പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഓലയും ഇലകളും മൊക്കെ ഉപയോഗിച്ചു നിര്‍മിച്ച ഈ പോളിങ് ബൂത്തിന്റെ നിര്‍മാണ രീതി.
രാവിലെ കളക്ടര്‍ ടി.വി.അനുപമ പോളിങ് ബൂത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യഥാർഥ പൊളിങ് ബൂത്തിലെത്തിയാലെന്ന പോലെ വരിയായി നിന്നാണ് ജില്ല കളക്ടറും മാതൃകാ ബൂത്തിലെത്തിയത്.
തുടര്‍ന്ന് തിരഞ്ഞെടുപ്പ് ജീവനക്കാര്‍ തന്നെ വോട്ടു രേഖപ്പെടുത്തി പൊതുജനങ്ങള്‍ക്ക് മാതൃക കാണിച്ചു.
ആദ്യദിനം തന്നെ നിരവധി പേര്‍ താലൂക് ഓഫീസിലെ ഹരിത-മാതൃകാ ബൂത്ത് സന്ദര്‍ശിച്ച് സംശയദുരീകരണം നടത്തി.
തിരഞ്ഞെടുപ്പ് തലേന്നു വരെ താലൂക് ഓഫീസിലെ മാതൃകാ പോളിങ് ബൂത്ത് പ്രവര്‍ത്തിക്കുമെന്ന് തഹസില്‍ദാര്‍ കെ.വി.ആബ്രോസ് പറഞ്ഞു.

Leave a Reply

%d bloggers like this: