Your SEO optimized title

കുഞ്ഞിനായി കേരളം ഒന്നിച്ചപ്പോള്‍ വര്‍ഗ്ഗീയ വിഷം ചീറ്റിയ രാഷ്ട്രസേവകനെതിരെ പരാതി നല്‍കി.

ആംബുലന്‍സിലുള്ളത് ന്യൂനപക്ഷ ജിഹാദിയുടെ വിത്ത് എന്നായിരുന്നു ഇയാളുടെ പോസ്റ്റ്.

കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേയ്ക്ക് 15 ദിവസം പ്രായമായ കുഞ്ഞിനെ അതിസാഹസികമായി എത്തിക്കാന്‍ കേരളം ഒരു മനസ്സോടെ ഒന്നിച്ചപ്പോള്‍ ജിഹാദിയുടെ കുഞ്ഞ് എന്ന് പറഞ്ഞ് അധിക്ഷേപ കുറിപ്പുമായിസമൂഹമാധ്യമങ്ങളിലെത്തിയ ഹിന്ദു രാഷ്ട്ര സേവകന്‍. ബിനില്‍ സോമസുന്ദരം എന്നയാള്‍ക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കി.

ഇന്നലെയാണ് കുഞ്ഞുമായി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തെ ശ്രീചിത്രയിലേക്കായിരുന്നു യാത്ര തുടങ്ങിയത്.
യാത്രയുടെ വേഗത നിലനിര്‍ത്താന്‍ റോഡിലെ ഗതാഗത നിയന്ത്രണത്തിനുള്ള അഭ്യര്‍ത്ഥനകളുമായി മാധ്യമങ്ങളും സമഹമാധ്യമങ്ങളും ഒന്നിച്ചിരുന്നു.

ഇത് കേരളം മുഴുവന്‍ എത്തിയതോടെ ആ കുഞ്ഞു ഹൃദയത്തിനായിമലയാളം ഒന്നിച്ചു കൈകോര്‍ത്തു.
വഴിയില്‍ ഒരു വാഹനം പോലും ഇല്ലാത്ത രീതിയില്‍ വഴിയൊരുക്കി.
ചീറി പായുന്ന ആംബുലന്‍സിന് പല ഭാഗങ്ങളില്‍ നിന്നും എസ്‌കോട്ടുകളും എത്തി.
സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും കൈകോര്‍ത്തു.
കുട്ടിയുടെ നില വഷളായേക്കുമോ എന്ന ഭയം അലട്ടിയതോടെ സംഭവത്തില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ഇടപ്പെട്ട് കുട്ടിയെ അമൃതയിലെത്തിച്ചു.
സര്‍ക്കാര്‍ തന്നെ ചികിത്സയും ഏറ്റെടുത്തു.
മലയാളം പ്രളയത്തിലെന്ന പോലെ ശ്വാസമടക്കി ഒന്നിച്ചു നിന്ന ദൗത്യമായിരുന്നു ഇത്.

ഈ സാഹചര്യത്തിലാണ് വര്‍ഗീയ വിഷം ചീറ്റി ബിനില്‍ സോമസുന്ദരം എന്നയാള്‍ ത്തിയത്.
ആംബുലന്‍സിലുള്ളത് ‘ന്യൂനപക്ഷ ജിഹാദിയുടെ വിത്ത് എന്നായിരു്ന്നു ഇയാളുടെ പോസ്റ്റ്.
സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് മുക്കി. ശേഷം ആരോ തന്റെ ഫെയ്‌സ് ബുക്ക് ഹാക്ക് ചെയ്തെന്ന് മറ്റൊരു കുറിപ്പിട്ട് തടിതപ്പി.
എന്നാല്‍ ഇതേ സമയം ട്വിറ്ററിലിട്ട് പോസ്റ്റ് ഡിലിറ്റ് ചെയ്തിരുന്നില്ല.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത് കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചെന്നും അദ്ദേഹം കുറിച്ചു.
പരാതി നല്‍കിയ വിവരം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
കുഞ്ഞിന്റെ ഹൃയവാല്‍വിന് തകരാര്‍ ആണ്. നിലവില്‍ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോള്‍ ഉള്ളത്.

Leave a Reply

%d bloggers like this: