എറണാംകുളത്ത് ഇടിമിന്നിലേറ്റ് രണ്ട് പേര്‍ മരിച്ചു.


വൈകിട്ട് 4.30 ഓടെയാണ് അപകടം ഉണ്ടായത്.
ഇരുവരും വീടിന്റെ പിന്നിലെ വരാന്തയില്‍ നില്‍ക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു.
മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന്‍ അനക്‌സ് (15) എന്നിവരാണ് മരിച്ചത്.

വൈകിട്ട് 4.30 ഓടെയാണ് അപകടം ഉണ്ടായത്.
ഇരുവരും വീടിന്റെ പിന്നിലെ വരാന്തയില്‍ നില്‍ക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.
രണ്ടു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു

സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴയെത്തിയതിന് പിന്നാലെയാണ് ഇടിമിന്നലില്‍ മരണം. ഇന്നലെ രാത്രി മുതല്‍ ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ പെയ്തു.
തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇവയ്ക്ക് പുറമേ മലബാറിലും നാളെ വേനല്‍ മഴ പ്രതീക്ഷിക്കാം.

Leave a Reply

%d bloggers like this: