Your SEO optimized title

ഇന്ന് ചെന്നൈ – ഹൈദരാബാദ് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. രാത്രി എട്ടിന് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി ഇന്റെര്‍ നാഷ്ണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴ് ജയങ്ങളുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാമതാണ് ചെന്നൈയുടെ സ്ഥാനം. എന്നാല്‍ ഏഴ് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച ഹൈദരാബാദ് ആറാം സ്ഥാനത്താണ്.

അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് അഞ്ചാം ജയം. രാജസ്ഥാന്‍ റോയല്‍സിനെ 12 റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെ എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയുടെയും ക്രിസ് ഗെയില്‍, മയാങ്ക് അഗര്‍വാള്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ ബാറ്റിംഗ് മികവിന്റെയും പിന്‍ബലത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ താരങ്ങള്‍ക്ക് മികച്ച രീതിയില്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയെങ്കിലും കൃത്യമായ ഇടവേളകളില്‍ പഞ്ചാബ് ബൗളറന്മാര്‍ വിക്കറ്റുകള്‍ നേടിയതോടെ ഇവരുടെ ഇന്നിംഗ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ ഒമ്പത് മത്സരങ്ങലില്‍ നി്ന്ന ്അഞ്ച് ജയങ്ങളുമായി പഞ്ചാബ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.

Leave a Reply

%d bloggers like this: