Your SEO optimized title

ഷോറൂമില്‍ നിന്നും ബൈക്കുകള്‍ മോഷ്ട്ടിച്ചു വില്‍പന. കുട്ടി മോഷ്ടാക്കളുള്‍പടേ 6 പേര്‍ പിടിയില്‍.


കുന്നംകുളം പൊലീസാണ് ന്യൂജനറേഷന്‍ മോഷ്ടാക്കളെ പിടികൂടിയത്.

കുന്നംകുളം: ബൈക്ക് ഷോറൂമുകളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച ആറംഗ സംഘം കുന്നംകുളം പൊലീസ് പിടിയില്‍.

അണ്ടത്തോട് പെരിയമ്പലം സ്വദേശി ഷുഹൈബ് അക്തര്‍. 19. വടക്കേക്കാട് പുത്തന്‍ മാളിയേക്കല്‍ ഷമീം. 19.പുന്നയൂര്‍ക്കുളം ഈച്ചി തറയില്‍ ജഗന്നാഥ്. 18. മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവരാണ് പിടിയിലായത്.

പാറേമ്പാടം,തൃശ്ശൂര്‍ പൂങ്കുന്നം, ബജാജ് ഷോറൂമുകളില്‍ നിന്നും, പാറേമ്പാടം എസ് എം എല്‍ ഗേരിജിന് സമീപത്തു നിന്നും, ബൈക്കുകള്‍ മോഷ്ടിച്ച കേസിലാണ് ഇവര്‍ പിടിയലായത്.

രാത്രി സമയങ്ങളില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്നു ന്യൂ ജനറേഷന്‍ ബൈക്കുകള്‍ മോഷ്ടിച്ചു വില്‍പന നടത്തുന്നതാണ് ഇവരുടെ രീതി.
ആര്‍ഭാട ജീവിതംനയിക്കുന്നതിനാണ് മോഷണം നടത്തിയിരുന്നത്, വാഹനങ്ങളുടെ ലോക്ക് പൊട്ടിച്ചു പരിസരത്ത് നിന്നും തള്ളി കൊണ്ടുപോയി ഓടിച്ചു പോകുകയാണ് ചെയ്യുന്നത്.

മതിയായ രേഖകള്‍ ഇല്ലാതെ
ഇവരുടെ കയ്യില്‍ നിന്നും മോഷണ വാഹനമാണെന്നു അറിഞ്ഞു കൊണ്ട് വാഹനങ്ങള്‍ വാങ്ങിയവരെയും
പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്,

രേഖകള്‍ ഇല്ലാതെ വാഹനം വാങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കുന്നംകുളം പോലീസ് അറിയിച്ചു,

കുന്നംകുളം എസ് എച്ച് ഒ വിജയകുമാര്‍. കെ., എസ്. ഐ. യു കെ ഷാജഹാന്‍. എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐ രാജീവ്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിജോ ജോണ്‍, ഗോകുലന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മെല്‍വിന്‍, ഹരീഷ്, ഹംദ്, സുമേഷ്, വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

%d bloggers like this: