Your SEO optimized title

40 പാക്കറ്റ് കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

മഞ്ചേരി: വിദ്യാർഥികളേയും യുവാക്കളേയും കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കെത്തിച്ച 40 പാക്കറ്റ് കഞ്ചാവുമായി വന്ന രണ്ടുയുവാക്കളെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു . എളങ്കൂർ മഞ്ഞപ്പറ്റ വാൽത്തൊടി സുമീർ (30), കാരക്കുന്ന് സ്വദേശി പള്ളിക്കുത്ത് മൂസ (19) എന്നിവരാണ് പിടിയിലായത് . രണ്ടുവർഷത്തോളമായി കഞ്ചാവുവിൽക്കുന്ന ഇവർ ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ്‌ചെയ്തു.

പഴയ ബസ്‌സ്റ്റാൻഡ് കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പോലീസ് പരിശോധനയിലാണ് ഇവരെ കുരുക്കിലാക്കാൻ കഴിഞ്ഞത് . ഒരാഴ്ചയ്ക്കുള്ളിൽ പത്ത്‌ പ്രതികളെയാണ് കഞ്ചാവുമായി പഴയ ബസ്‌സ്റ്റാൻഡ്‌ പരിസരത്തുനിന്ന്‌ പിടികൂടിയത്. പിടിയിലായ രണ്ടുപേരിൽനിന്ന് കഞ്ചാവ് മൊത്തവിതരണ സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും സി.ഐ. എൻ.ബി. ഷൈജു പറഞ്ഞു

Leave a Reply

%d bloggers like this: